1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വില കുറച്ചു വിപണി പിടിക്കാന്‍ ആപ്പിള്‍ ഐ ഫോണുകളുടെ പുതിയ മോഡലുകള്‍ വരുന്നു

സ്വന്തം ലേഖകന്‍: എതിരാളികളെ തിരിഞ്ഞു നോക്കുകയോ വില കുറക്കുകയോ ചെയ്യുന്ന ശീലം ഇതുവരെ ആപ്പിളിനില്ല. എന്നാല്‍ ആ പതിവ് തെറ്റിക്കാനൊരുങ്ങുകയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ താരമായ ഐ ഫോണ്‍ നിര്‍മ്മാത്താക്കള്‍. മിഡില്‍ റേഞ്ചില്‍ വരുന്ന പുതിയ ഐ ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ടെക് ലോകത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഐ ഫോണിന്റെ മൂന്ന് പതിപ്പുകളാണ് ഉടന്‍ വിപണിയില്‍ …

ന്യൂഡല്‍ഹി ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍: ലണ്ടനിലേക്കു പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ഒരു സംഘം നടത്തിയ ശ്രമം പൈലറ്റിന്റെ ഉറച്ച നിലപാടു കാരണം പാളി. യാത്രക്കാരായ ആറുപേരാണ് റാഞ്ചല്‍ നാടകത്തിനു ശ്രമിച്ചതെന്ന് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പാണ് റാഞ്ചല്‍ ശ്രമം നടന്നത്. ഒരു യാത്രക്കാരന്‍ രോഗം നടിച്ച് അവശനായി. ഉടനെ മറ്റ് …

ഫേസ്ബുക്കില്‍ തുടങ്ങിയ പ്രണയം, കാമുകനെ നേരില്‍ കണ്ട കാമുകി ബോധം കെട്ടു

സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് പ്രണയത്തിന് ഒടുവില്‍ കാമുകനെ നേരില്‍ കണ്ട കാമുകിയുടെ ബോധം പോയി. ഫേസ്ബുക്കിലെ യുവ സുന്ദരന്‍ അന്‍പത്തിയഞ്ച് വയസ്സുള്ള കാമുകനായി മുന്നില്‍ വന്നു നിന്നപ്പോഴാണ് ഇരുപതുകാരിക്ക് തല കറങ്ങിയത്. കാമുകന്‍ പോലീസ് പിടിയിലുമായി. ഗള്‍ഫില്‍ പെയിന്ററായ ഇയാള്‍ പലപേരുകളില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങി പെണ്‍കുട്ടികളെ വലയിലാക്കുന്ന സ്വഭാവക്കാരനാണ്. ആലപ്പുഴ സ്വദേശിയായ ഇയാളെ കോടതി …

ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. നാല്പതു വയസായിരുന്നു. പൊളനരൂവ പട്ടണത്തില്‍ വ്യവസായിയായ പ്രിയന്ത സിരിസേനയെ ഒരു തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കോടാലികൊണ്ട് വെട്ടുകയായിരുന്നു. വ്യാഴാഴ്ചയാണ് പ്രിയന്ത സിരിസേനയ്ക്ക് വെട്ടേറ്റ സംഭവം നടന്നത്. തലക്ക് ഗുരുതരമായി പരുക്കേറ്റ പ്രിയന്തയെ ആദ്യം പൊളനരൂവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കൊളംബോയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. …

ഭാര്യയും ഭര്‍ത്താവും ബിഷപ്പുമാര്‍, വൈറ്റ് ദമ്പതിമാര്‍ക്ക് അപൂര്‍വ നേട്ടം

സ്വന്തം ലേഖകന്‍: ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ബിഷപ്പുമാര്‍ ആകുകയെന്ന അപൂര്‍വത ഇനി മുതല്‍ വൈറ്റ് ദമ്പതികള്‍ക്ക് സ്വന്തം. അലിസണ്‍ വൈറ്റിനെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പ് ആയി നാമനിര്‍ദേശം ചെയ്തതോടെയാണ് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഇരുവരും ബിഷപ്പുമാര്‍ ആകുന്ന സാഹചര്യമുണ്ടായത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ ബിഷപ് ആവും അമ്പത്തെട്ടുകാരിയായ അലിസണ്‍ വൈറ്റ്. …

കരിപ്പൂരില്‍ ‘റാഞ്ചിയ’ വിമാനം മോചിപ്പിച്ചു

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‘റാഞ്ചിയ’ വിമാനം മോചിപ്പിച്ചു. വിവിധ സുരക്ഷാ ഏജന്‍സികളാണ് അടിയന്തിര സന്ദര്‍ഭങ്ങള്‍ നേരിടാന്‍ മോക്ക് ഡ്രില്‍ നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വിമാനറാഞ്ചലിന്റേയും തുടര്‍ന്ന് റാഞ്ചികളുടെ കൈയില്‍നിന്ന് വിമാനം സുരക്ഷാസേന മോചിപ്പിക്കുന്നതിന്റെയും റിഹേസ്‌ഴല്‍ നടന്നത്. വിമാനത്താവളത്തിലെ ഐസോലേഷന്‍ ബേയിലാണ് മോക് ഡ്രില്ല് അരങ്ങേറിയത്. അഞ്ചു റാഞ്ചികള്‍ ഉള്‍പ്പെട്ട സംഘം വിമാനം …

ആപ്പില്‍ വീണ്ടും പൊട്ടിത്തെറി, യാദവിനേയും ഭൂഷണേയും കെജ്രിവാള്‍ വിമര്‍ശിക്കുന്ന ശബ്ദരേഖ പുറത്തായി

സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പൊട്ടിത്തെറി. പാര്‍ട്ടിയിലെ അസ്വസ്ഥകള്‍ രൂക്ഷമാക്കി കൊണ്ട് മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രൂക്ഷമായി വിമര്‍ശിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി. ഇരു നേതാക്കളേയും പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുന്ന കെജ്രിവാള്‍ 67 എംഎല്‍എമാരെ അടര്‍ത്തി മാറ്റി താന്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കുമെന്നും …

കാശ്മീര്‍ നിയമസഭയില്‍ കേരള മോഡല്‍ കൂട്ടത്തല്ല്, കോണ്‍ഗ്രസ്, ബിജെ.പി അംഗങ്ങള്‍ തമ്മിലടിച്ചു

സ്വന്തം ലേഖകന്‍: കാശ്മീര്‍ നിയമസഭയില്‍ കേരള മോഡല്‍ കൂട്ടത്തല്ലില്‍ കോണ്‍ഗ്രസ്, ബിജെ.പി അംഗങ്ങള്‍ തമ്മിലടിച്ചു. കേരള നിയമസഭയില്‍ മാര്‍ച്ച് 13 അരങ്ങേറിയ സംഭവങ്ങളുടെ തനിയാവര്‍ത്തനം ആയിരുന്നു കാശ്മീര്‍ നിയമസഭയില്‍. കേന്ദ്ര സര്‍ക്കാരിന് ജമ്മു കാശ്മീരിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തെ കോണ്‍ഗ്രസ്,? നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളും ഭരണപക്ഷത്തെ പിഡിപി, ബിജെപി അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. അടി നടക്കുമ്പോള്‍ …

ലൈംഗിക ചുവയുള്ള പരാമര്‍ശം, യാത്രക്കാരിയുടെ പരാതിയില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകന്‍: ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്ന യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഓഫീസര്‍ സസ്‌പെന്‍ഷനിലായി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനോദ് കുമാറാണ് ബങ്കുളുരുവില്‍ നിന്നുള്ള യുവതിയുടെ പരാതിയിന്മേല്‍ സസ്‌പെന്‍ഷനിലായത്. സസ്‌പെന്‍ഷനു പുറമേ വിനോദ് കുമാറിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് ഇരയായ മുപ്പത്തേഴുകാരിയായ …

ഇസ്റ്റാഗ്രാമില്‍ ആര്‍ത്തവ വിവാദം, ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു

സ്വന്തം ലേഖകന്‍: ഇസ്റ്റാഗ്രാമില്‍ സ്വന്തം ആര്‍ത്തവത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്തത് വിവാദമാകുന്നു. ഇന്ത്യക്കാരിയായ രൂപി കൗറിന്റെ ചിത്രങ്ങളാണ് വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം പിന്‍വലിച്ചത്. സ്വന്തം ആര്‍ത്തവ രക്തം സ്രവിപ്പിച്ചു കൊണ്ട് കിടക്കുന്ന ചിത്രമാണ് വിദ്യാര്‍ഥിനിയായ രൂപി കൌര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലെ ഒരു വിഷ്വല്‍ റെട്ടറിക് പ്രോഗ്രാമിനു …