1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മദ്യലഹരിയില്‍ കാട്ടാനയെ ഇക്കിളിയിട്ട യുവാവിന് കിട്ടിയ പണി, വീഡിയോ കാണാം

സ്വന്തം ലേഖകന്‍: മദ്യലഹരിയില്‍ ആനയെ ഇക്കിളിയിടാന്‍ ശ്രമിച്ച ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് ആശുപത്രിയിലായി. ശ്രീലങ്കയിലെ ഉദവാലവേ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. ഇരുനൂറ്റമ്പതോളം കാട്ടാനകള്‍ താമസിക്കുന്ന റിസര്‍വ് വനമാണിത്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാന്‍ എത്തിയ യുവാവ് മദ്യലഹരിയില്‍ ആനയുടെ മുന്നില്‍ ചെന്ന് അതിനെ ഇക്കിളിയിടാനും പ്രകോപിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ആദ്യമൊന്നും ആന തിരിഞ്ഞു നോക്കിയില്ല. ഇതോടെ ഇയാള്‍ …

യുഎസില്‍ ഇന്ത്യന്‍ക്കാരായ യുവതികളുടെ ആദ്യ സ്വവര്‍ഗ വിവാഹം

സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യക്കാരും സ്വവര്‍ഗാനുരാഗികളുമായ യുവതികള്‍ വിവാഹിതരായി. ഇന്ത്യക്കാരായ ഷാനോണും സീമയുമാണ് വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. യുവതികളിലൊരാളെ വധുവിനെയെന്ന പോലെ അവളുടെ വീട്ടുകാര്‍ പല്ലക്കിലേറ്റിയാണ് വിവാഹ വേദിയിലേക്ക് കൊണ്ടു വന്നത്. മറ്റേ യുവതികളുടെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കളായി അവരെ സ്വീകരിക്കുകയും ചെയ്തു. …

യുക്മ നഴ്‌സസ് ഫോറത്തിന്റെ പ്രഥമ കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍ മെയ് 2 ശനിയാഴ്ച

യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ അടിസ്ഥാനശില നഴ്‌സസാണെന്നുള്ളത് സത്യമാണ്. വര്‍ഷങ്ങളുടെ തികവില്‍ ആ നഴ്‌സുമാര്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധിയും പ്രയാസവും നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചു വരികാണെന്നതും മറ്റൊരു സത്യമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു, വധു ശ്രുതി ഹാസനല്ല, പിന്നെയോ?

ഏറെക്കാലം നീണ്ട ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു. മീററ്റ് സ്വദേശിയായ പ്രിയങ്ക ചൗധരിയാണ് വധു. ലോകകപ്പിന് ശേഷം റെയ്‌ന ഇന്ത്യയിലെത്തിയാല്‍ ഉടന്‍ തന്നെ വിവാഹം നടക്കുമെന്നാണ് സൂചന. ലക്‌നൗവില്‍ വച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. റെയ്‌നയുടെ കുടുംബവുമായി ഏറെക്കാലത്തെ ബന്ധമുള്ളവരാണ് പ്രിയങ്കയുടെ കുടുംബം. പ്രിയങ്ക ഇപ്പോള്‍ നെതര്‍ലാന്റിലാണ് ജോലി ചെയ്യുന്നത്. …

ചിക്കാഗോ സെന്റ് മേരീസില്‍ ലോക വനിതാ ദിനവും സെമിനാറും നടത്തി

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ലോക വനിതാ ദിനാചരണവും സെമിനാറും നടത്തി. മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരീഷ് ഹാളില്‍ വെച്ച് ലോക വനിതാദിനത്തിന്റെ ഭാഗമായി ഇടവകയിലെ വിമന്‍സ് മിനിസ്ട്രി ഇടവകയിലെ അംഗങ്ങള്‍ക്ക് പായസ വിതരണം നടത്തി.

ചരിത്രം സൃഷ്ടിക്കാന്‍ കലാഹംപ്‌ഷെയര്‍

ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വരഗാനങ്ങലുടെ അപൂര്‍വ സംഗമം എന്ന സംഗീത സന്ധ്യയുടെ മൂന്നാം പതിപ്പിലൂടെ ഒരു സംഗീത വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കലാ ഹാംഷെയര്‍.

താമസരേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശികളെ സൗദിയില്‍നിന്ന് ഉടന്‍ നാടുകടത്തും

സൗദി അറേബ്യയില്‍ താമസരേഖകളില്ലാതെ പൊലീസ് പിടിയിലാകുന്ന അനധികൃത താമസക്കാരെ ഉടന്‍ നാടുകടത്താന്‍ തീരുമാനം. പൊലീസ് പിടിയിലായശേഷം അധികൃതര്‍ ആവശ്യപ്പെടുന്ന താമസരേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവരെയാണ് നാടുകടത്തുകയെന്ന് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ അറിയിച്ചു.

മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ തോക്കുചൂണ്ടി മോഷണശ്രമം; യുവതി പിടിയില്‍

അബുദാബി നഗരമദ്ധ്യത്തിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ മോഷണ ശ്രമത്തിനിടെ യുവതി പിടിയിലായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. കറുത്ത വസ്ത്രത്തില്‍ മുഖം മറച്ചെത്തിയ യുവതിയെ പോലീസ് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങളും ഇതില്‍ വ്യക്തമാണ്

കാലാവസ്ഥ വ്യതിയാനം ഓസ്‌ട്രേലിയന്‍ ഭക്ഷണങ്ങളില്‍ രുചിവ്യത്യാസമുണ്ടാക്കുമെന്ന് പഠനം

ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ലഭിക്കുന്ന ബാര്‍ബിക്യു ചിക്കന്റെയും മറ്റു രുചി വരും തലമുറയിലെ ആളുകള്‍ക്ക് നഷ്ടമായേക്കുമെന്ന് പുതിയ പഠനത്തിന്റെ കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം ഓസ്‌ട്രേലിയയിലെ ഭക്ഷണങ്ങള്‍ക്ക് വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ച ഗവേഷണസംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

യുകെയില്‍ എന്‍ഡ് ഓഫ് ലൈഫ് കെയര്‍ സൗജന്യമാക്കണമെന്ന് എംപിമാരുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം

എന്‍ഡ് ഓഫ് ലൈഫ് കെയര്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്ന് കോമണ്‍സ് ഹെല്‍ത്ത് കമ്മറ്റി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് എംപിമാരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കെയര്‍ മിനിസ്റ്റര്‍ നോര്‍മന്‍ ലാമ്പ് എന്‍ഡ് ഓഫ് ലൈഫ് സോഷ്യല്‍ കെയര്‍ പോളിസി നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞു.