1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഇംഗ്ലണ്ടിലെ NHS വെയിറ്റിംഗ് ലിസ്റ്റ് വീണ്ടും റെക്കോർഡിൽ; 7.75 മില്യൺ കടന്നു! 18 മാസം വരെ കാത്തിരിപ്പ്

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് വീണ്ടും 7.75 ദശലക്ഷം എന്ന മറ്റൊരു റെക്കോര്‍ഡ് ഉയരത്തിലേക്ക്. ഇംഗ്ലണ്ടിലെ ഏകദേശം 9,000 ആളുകള്‍ അവരുടെ ചികിത്സ ആരംഭിക്കാന്‍ 18 മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആറുമാസം മുമ്പ് നീണ്ട കാത്തിരിപ്പുകള്‍ ഇല്ലാതാക്കുമെന്ന് മന്ത്രിമാര്‍ പ്രതിജ്ഞയെടുത്തിരുന്നു. ഈ വര്‍ഷം ഏപ്രിലോടെ ഒന്നരവര്‍ഷത്തെ എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിക്കുമെന്ന് …

NHS ആശുപത്രികളിലെ ലൈം ഗിക പീഡന പരാതികൾ അവ ഗണിക്കപ്പെടുന്നതായി നഴ്സുമാർ

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ആശുപത്രികളില്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമ, ബലാത്സംഗ പരാതികള്‍ നിരന്തരം അവഗണിക്കപ്പെടുന്നതായി ഇരകളായ നഴ്‌സുമാരുടെ തുറന്നു പറച്ചില്‍. ബിബിസിയുടെ പ്രത്യേക ഫീച്ചറിന് വേണ്ടിയാണ് ഇരകള്‍ മനസ്സു തുറന്നത്. നിലവിലെ നഴ്സുമാരും മുന്‍ നഴ്സുമാരും അടക്കമുള്ള ഇരകള്‍, പീഢകര്‍ തങ്ങളുടെ സ്തനങ്ങള്‍ പിടിച്ചതും വസ്ത്രത്തിനുള്ളില്‍ കൈകള്‍ കടത്തിയതും ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിച്ചതുമടക്കമുള്ള ദുരനുഭവങ്ങള്‍ …

ഇംഗ്ലണ്ടിൽ ഡോക്ടർമാരുടെ സമരം NHSൽ ഏൽപ്പിച്ച ആഘാതം! 11 ലക്ഷത്തോളം അപ്പോയിന്റ്‌മെന്റുകള്‍ മാറ്റി

സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെയും കണ്‍സള്‍ട്ടന്റുമാരുടെയും സംയുക്ത സമരം മൂലം ഇത് വരെ റീഷെഡ്യൂള്‍ ചെയ്യപ്പെട്ടത് 1,133,093 അപ്പോയിന്റ്‌മെന്റുകള്‍; ഈ വാരത്തില്‍ മാത്രം 118,026 അപ്പോയിന്റ്‌മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്തു. സമരത്തെ തുടര്‍ന്ന ഹെല്‍ത്ത് സര്‍വീസിലുണ്ടായ ആഘാതവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വന്നു. ഡോക്ടര്‍മാര്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് സമരം തുടങ്ങുകയും വ്യാഴാഴ്ച …

നോർക്ക – NHS റിക്രൂട്ട്മെൻ്റിന് മികച്ച പ്രതികരണം; ഇതുവരെ യുകെയിൽ എത്തിയത് നൂറോളം ആരോഗ്യ പ്രവർത്തകർ

സ്വന്തം ലേഖകൻ: നോർക്ക വഴി യുകെയിൽ എത്തിച്ചേർന്ന ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതിനായി യുകെ നാഷനൽ ഹെൽത്ത് സർവീസ് യോർക്ഷയറിലെ ഹൾ സിറ്റിയിൽ വെച്ച് നടത്തിയ കൂട്ടായാമയുടെ ഉദ്ഘാടനം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇവരുടെ തുടര്‍ന്നുളള ജീവിതത്തിലുടനീളം ഏതു സമയത്തും നോര്‍ക്ക റൂട്ട്സില്‍ നിന്നുളള സേവനം എല്ലാ …

NHS വനിതാ ഡോക്ടർമാർക്ക് സർജറി നടത്തുന്നതിടെ പോലും ലൈംഗിക പീഡനം; വിവാദമായി തുറന്നുപറച്ചിൽ

സ്വന്തം ലേഖകൻ: എൻഎച്ച്എസ് വനിതാ ഡോക്ടർമാർക്ക് സർജറി നടത്തുന്നതിടെ പോലും ലൈംഗിക പീഡനം; വിവാദമായി തുറന്നുപറച്ചിൽ. ചിലരൊക്കെ ബലാത്സംഗത്തിനും ഇരയായി. ജോലി സുരക്ഷയുടെ പേരിൽ പീഡനത്തിന് വഴങ്ങിക്കൊടുക്കുന്നവർ നിരവധി. പരാതിപ്പെട്ടാൽപ്പോലും എൻഎച്ച്എസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും വനിതാ ഡോക്ടർമാർ. ശസ്ത്രക്രിയ നടക്കുന്നതിനിടെ ഓപ്പറേഷൻ തിയറ്ററിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുമായി മാധ്യമപ്രവർത്തകർ അഭിമുഖം നടത്തി. ഇപ്പോഴും എൻഎച്ച്എസ് …

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അടുത്ത മാസം; യൂണിറ്റിന് 41 പൈസവരെ കൂട്ടണമെന്ന് KSEB

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന അടുത്ത മാസം പ്രാബല്യത്തിൽ വരും. നിരക്ക് വർധനയ്ക്കെതിരായ ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞതോടെ വർധന ആവശ്യപ്പെട്ടുള്ള കെ എസ് ഇ ബി യുടെ അപേക്ഷയിൽ റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച തീരുമാനം എടുക്കും. യൂണിറ്റിന് 41പൈസ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇത് പൂർണമായും അനുവദിച്ച് കൊണ്ടാകില്ല നിരക്ക് …

യുകെയിൽ NHS ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ട ന്റുമാരും ഒരുമിച്ച് പണിമുട ക്കുന്നു; രോഗികള്‍ വലയും

സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ സമരപ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കി ഈ മാസം മുതല്‍ സംഘടിതമായി സമരത്തിന് ഇറങ്ങാന്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെയും, കണ്‍സള്‍ട്ടന്റുമാരുടെയും തീരുമാനം. ഓട്ടം സീസണില്‍ 4 ദിവസം സംയുക്ത പണിമുടക്കിന് ഇറങ്ങുമെന്നാണ് ഇരു കൂട്ടരും വ്യക്തമാക്കിയത്. സെപ്റ്റംബറിലും, ഒക്ടോബറിലും ഇംഗ്ലണ്ടില്‍ വ്യത്യസ്ത ദിനങ്ങളിലായി സംഘടിത സമരങ്ങള്‍ നടത്തുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയത്. എന്‍എച്ച്എസ് ശമ്പളവിഷയത്തില്‍ …

NHS ൽ നഴ്സുമാരുടെ ക്ഷാമം രൂക്ഷം; ഓരോ നഴ്സും ഒരേ സമയം നോക്കേണ്ടത് 20 ഓളം രോഗികളെ!

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ നഴ്‌സ്-രോഗി അനുപാതം സുരക്ഷിതമല്ലാത്ത നിലയിലെന്ന് മുന്നറിയിപ്പ് നല്‍കി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് 40,000-ലേറെ നഴ്‌സ് വേക്കന്‍സികളുമായി ഒരു വര്‍ഷം തള്ളിനീക്കിയ ഘട്ടത്തിലാണ് ഈ മുന്നറിയിപ്പ്. എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-24 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 43,339 ഫുള്‍ ടൈം ഇക്വലന്റ് (എഫ്ടിഇ) രജിസ്റ്റേഡ് നഴ്‌സ് …

ചന്ദ്രയാൻ ലാന്‍ഡര്‍ പകര്‍ത്തിയ വീഡിയോ പുറത്തുവിട്ട് ISRO; റോവര്‍ ചന്ദ്രൻ്റെ മണ്ണിൽ യാത്ര തുടങ്ങി

സ്വന്തം ലേഖകൻ: ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽനിന്ന് പുറത്തിറങ്ങിയ റോവർ ചന്ദ്രോപരിതലത്തിൽ യാത്രതുടങ്ങി. ഇനി എല്ലാ കണ്ണുകളും റോവറിന്റെ പര്യവേക്ഷണത്തിലേക്കാണ്. ചന്ദ്രന്റെ ഉപരിതലത്തിലും അന്തരീക്ഷത്തിലും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ റോവർ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ബുധനാഴ്ച വൈകീട്ട് 6.04-ന് ലാൻഡിങ് നടന്ന് നാലുമണിക്കൂറിനുശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവർ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആർ.ഒ. …

തുടർസമരങ്ങളിൽ വലഞ്ഞ് NHS; മുടങ്ങിക്കിടക്കുന്ന സർജറികളുടെ എണ്ണം പത്തു ലക്ഷത്തിലേക്ക്

സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി മൂലം സ്തംഭിച്ച എന്‍എച്ച്എസിനെ കൂടുതല്‍ പ്രതിസന്ധിലാഴ്ത്തി തുടരെയുള്ള സമരങ്ങള്‍. ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചത് ശ്രമിക്കുന്നതിനിടെ എന്‍എച്ച്എസിലെ വിവിധ ആരോഗ്യ വിഭാഗങ്ങള്‍ സമരങ്ങള്‍ ആരംഭിച്ചത് തിരിച്ചടിയായി. ഇപ്പോള്‍ സമരങ്ങള്‍ മൂലം റദ്ദാക്കപ്പെട്ട ഓപ്പറേഷനുകളുടെ എണ്ണം 1 മില്ല്യണിലേക്കാണ് എത്തിച്ചേരുന്നത്. കണ്‍സള്‍ട്ടന്റുമാര്‍ ഇന്ന് മറ്റൊരു പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെയാണ് റദ്ദാക്കിയ …