1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്; റദ്ദാക്കിയത് ഒരു ലക്ഷം അപ്പോയിന്റ്‌മെന്റുകളെന്ന് NHS

സ്വന്തം ലേഖകൻ: എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് എന്‍എച്ച്എസ് രംഗത്തെത്തി. ഈ മാസം 13ന് രാവിലെ ഏഴ് മുതല്‍ 18 രാവിലെ ഏഴ് വരെയാണ് അഞ്ച് ദിവസത്തെ പണിമുടക്ക് നടന്നത്. ഇതിനെ തുടര്‍ന്ന് 1,01,977 ഇന്‍പേഷ്യന്റ്, ഔട്ട് പേഷ്യന്റ് അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കേണ്ടി വന്നുവെന്നാണ് ഔദ്യോഗിക …

നോട്ടിംഗ്ഹാം മറ്റേണിറ്റി മരണങ്ങൾ NHS ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം; 1700 ലേറെ കേസുകൾ സംശയ നിഴലിൽ

സ്വന്തം ലേഖകൻ: നോട്ടിംഗ്ഹാമില്‍ നിരവധി നവജാത ശിശുക്കളുടെയും, അമ്മമാരുടെയും മരണത്തില്‍ കലാശിച്ച സംഭവവികാസങ്ങള്‍ എന്‍എച്ച്എസിലെ ഏറ്റവും വലിയ മറ്റേണിറ്റി ദുരന്തമാണെന്ന് റിപ്പോര്‍ട്ട്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ 1700-ലേറെ കേസുകളാണ് പരിശോധിക്കുന്നത്. അന്വേഷണത്തില്‍ കുറഞ്ഞത് 201 കുഞ്ഞുങ്ങളും അമ്മമാരും മെച്ചപ്പെട്ട പരിചരണം ലഭിച്ചിരുന്നെങ്കില്‍ അതിജീവിക്കാമായിരുന്നുവെന്ന് കണ്ടെത്തി. ട്രസ്റ്റ് നടത്തുന്ന ക്വീന്‍സ് മെഡിക്കല്‍ സെന്ററിലെയും സിറ്റി …

ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ഡ്രൈവര്‍മാരുടെ സമരം; NHS കണ്‍സള്‍ട്ടന്റുമാരും പണിമുടക്കിലേക്ക്

സ്വന്തം ലേഖകൻ: റെയില്‍ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ഡ്രൈവര്‍മാരും സമരത്തിന്. ജൂലൈ 23 മുതല്‍ 28 വരെ നീളുന്ന പണിമുടക്ക് സംഘടിപ്പിക്കുമെന്നാണ് റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജോലി, പെന്‍ഷന്‍, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയുടെ പേരില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പേരിലാണ് സമരം. അതേസമയം ജൂലൈ 24, തിങ്കളാഴ്ച പണിമുടക്ക് …

യുകെയിൽ NHS ന് എഴുപത്തഞ്ചിൻ്റെ നിറവ്; ആഘോഷമാക്കി ആശുപത്രികളും ജീവനക്കാരും

സ്വന്തം ലേഖകൻ: ലോകത്തെ മികച്ച പൊതു ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ഒന്നായ യുകെയിലെ നാഷണൽ ഹെൽത്ത്‌ സർവീസ് (എൻഎച്ച്എസ്) 75ന്‍റെ നിറവിൽ. ഇതോട് അനുബന്ധിച്ച് യുകെയിലെ എൻഎച്ച്എസ് ആശുപത്രികൾ കേന്ദ്രീകരിച്ചു നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. പ്രതിദിനം ഒരു ദശലക്ഷത്തിലധികം ആളുകളെ ചികിത്സിക്കുന്ന എൻഎച്ച്എസ് 1948 ജൂലൈ അ​​​ഞ്ചിനാണ് ആരംഭിച്ചത്. യുകെയിൽ എല്ലാവർക്കും സൗജന്യമായി ലഭ്യമായ ആദ്യത്തെ …

യുകെയിൽ 17 വർഷം NHS നഴ്സായിരുന്ന കോട്ടയം സ്വദേശിനി ഏലിയാമ്മ ഇട്ടി അന്തരിച്ചു

സ്വന്തം ലേഖകൻ: യുകെ നാഷനൽ ഹെൽത്ത് സർവീസിൽ 17 വർഷം നഴ്സ് ആയിരുന്ന കോട്ടയം അമയന്നൂർ പാറയിലായ വള്ളികാട്ടിൽ (തേമ്പള്ളിൽ) ഏലിയാമ്മ ഇട്ടി (69) മിൽട്ടൻ കെയിൻസിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2ന് ശുശ്രൂഷയ്ക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാര്‍ തീമോത്തയോസിന്റെ നേതൃത്വത്തിൽ നടക്കും. കോന്നി …

NHS വര്‍ക്ക്‌ഫോഴ്‌സ് പ്ലാനുമായി റിഷി സുനാക് മുന്നോട്ട്; വിദേശ ജോലിക്കാരുടെ എണ്ണം 10% മാക്കി കുറയ്ക്കുക ലക്ഷ്യം

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് വിദേശ ജോലിക്കാരെ അമിതമായി ആശ്രയിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ ബ്രിട്ടീഷ് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും പരിശീലിപ്പിച്ച് എടുക്കുന്നത് വഴി സാധിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്. ആരോഗ്യ പ്രവര്‍ത്തകരെ റാഞ്ചാന്‍ ആഗോള മത്സരം കടുത്തതോടെ ബ്രിട്ടന്‍ കൂടുതല്‍ സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും സുനാക് കൂട്ടിച്ചേര്‍ത്തു. ഏറെ കാത്തിരിപ്പിനൊടുവില്‍ എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ പ്രഖ്യാപിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ …

സ്വദേശികളെ ഉന്നമിട്ട് NHS; മെഡിക്കല്‍ ഡിഗ്രികള്‍ നാല് വര്‍ഷമാക്കും; സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കാനും നീക്കം

സ്വന്തം ലേഖകൻ: എന്‍എച്ച്എസിന് ആവശ്യമുള്ള ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും കൂടുതലായി തദ്ദേശീയമായി കണ്ടെത്താന്‍ ലക്ഷ്യമിട്ട് ഗവണ്‍മെന്റ്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ഡിഗ്രികള്‍ അഞ്ച് വര്‍ഷത്തിന് പകരം നാല് വര്‍ഷം കൊണ്ട് പാസാക്കി ആശുപത്രി വാര്‍ഡുകളിലേക്ക് ആയിരക്കണക്കിന് ഡോക്ടര്‍മാരെ ഇറക്കാനാണ് നീക്കം. ബ്രെക്സിറ്റ് ആനുകൂല്യം മുതലാക്കി ട്രെയിനിംഗ് നല്‍കുന്നതിലെ നിയമങ്ങള്‍ മാറ്റാനാണ് മന്ത്രിമാര്‍ പദ്ധതിയിടുന്നത്. എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സിന്റെ എണ്ണം …

വോട്ടെടുപ്പിൽ മുൻതൂക്കം നഷ്ടപ്പെട്ട് ആർസിഎൻ; NHS നഴ്സുമാരുടെ പണിമുടക്കിന് അന്ത്യമാകുന്നു?

സ്വന്തം ലേഖകൻ: റോയല്‍ കോളേജ് ഓഫ് നഴ്സിങിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന എൻഎച്ച്എസ് പണിമുടക്കിന് അന്ത്യം. ഇംഗ്ലണ്ടിലെ ആര്‍സിഎന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റിങിൽ ആവശ്യത്തിന് വോട്ട് നേടാന്‍ കഴിയാതെ വന്നതോടെയാണ് നഴ്സുമാരുടെ പണിമുടക്കിന് അവസാനമാകുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പണിമുടക്കിനെ അനുകൂലിച്ചെങ്കിലും ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ പ്രകാരമുള്ള പരിധിയായ 50% വോട്ട് നേടാന്‍ സാധിക്കാതെ …

NHS ജൂനിയര്‍ ഡോക്ടര്‍മാർ വീണ്ടും പണിമുടക്കിലേക്ക്. അടുത്ത മാസം തുടര്‍ച്ചയായി അഞ്ച് ദിവസം സമരം

സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാർ വീണ്ടും പണിമുടക്കിലേക്ക്. അടുത്ത മാസം തുടര്‍ച്ചയായി അഞ്ച് ദിവസങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചിട്ടുള്ളത്. ജൂലൈ 13ന് രാവിലെ ഏഴ് മുതല്‍ ജൂലൈ 18 രാവിലെ ഏഴ് വരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് അറിയിപ്പ്. പണിമുടക്ക് മൂലം ബ്രിട്ടനിലെ ആരോഗ്യ …

NHS ആക്‌സിഡന്റ് ആന്‍ഡ് എമർജൻസിയിൽ റെക്കോര്‍ഡ് തിരക്ക്; ജോലിഭാരം താങ്ങാനാകാതെ ജീവനക്കാർ

സ്വന്തം ലേഖകൻ: യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ ആക്‌സിഡന്റ് ആന്‍ഡ് എമർജൻസിയിൽ (എ ആൻഡ് ഇ) ചികിത്സ തേടിയവരില്‍ റെക്കോര്‍ഡ് വര്‍ധന. ഇക്കഴിഞ്ഞ മേയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ജീവനക്കാരുടെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും പറയപ്പെടുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ മേയ് മാസത്തില്‍ 2,240,070 പേരാണ് …