1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വോട്ടെടുപ്പിൽ മുൻതൂക്കം നഷ്ടപ്പെട്ട് ആർസിഎൻ; NHS നഴ്സുമാരുടെ പണിമുടക്കിന് അന്ത്യമാകുന്നു?

സ്വന്തം ലേഖകൻ: റോയല്‍ കോളേജ് ഓഫ് നഴ്സിങിന്റെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന എൻഎച്ച്എസ് പണിമുടക്കിന് അന്ത്യം. ഇംഗ്ലണ്ടിലെ ആര്‍സിഎന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ബാലറ്റിങിൽ ആവശ്യത്തിന് വോട്ട് നേടാന്‍ കഴിയാതെ വന്നതോടെയാണ് നഴ്സുമാരുടെ പണിമുടക്കിന് അവസാനമാകുന്നത്. വോട്ടെടുപ്പിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പണിമുടക്കിനെ അനുകൂലിച്ചെങ്കിലും ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ പ്രകാരമുള്ള പരിധിയായ 50% വോട്ട് നേടാന്‍ സാധിക്കാതെ …

NHS ജൂനിയര്‍ ഡോക്ടര്‍മാർ വീണ്ടും പണിമുടക്കിലേക്ക്. അടുത്ത മാസം തുടര്‍ച്ചയായി അഞ്ച് ദിവസം സമരം

സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാർ വീണ്ടും പണിമുടക്കിലേക്ക്. അടുത്ത മാസം തുടര്‍ച്ചയായി അഞ്ച് ദിവസങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചിട്ടുള്ളത്. ജൂലൈ 13ന് രാവിലെ ഏഴ് മുതല്‍ ജൂലൈ 18 രാവിലെ ഏഴ് വരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് അറിയിപ്പ്. പണിമുടക്ക് മൂലം ബ്രിട്ടനിലെ ആരോഗ്യ …

NHS ആക്‌സിഡന്റ് ആന്‍ഡ് എമർജൻസിയിൽ റെക്കോര്‍ഡ് തിരക്ക്; ജോലിഭാരം താങ്ങാനാകാതെ ജീവനക്കാർ

സ്വന്തം ലേഖകൻ: യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ ആക്‌സിഡന്റ് ആന്‍ഡ് എമർജൻസിയിൽ (എ ആൻഡ് ഇ) ചികിത്സ തേടിയവരില്‍ റെക്കോര്‍ഡ് വര്‍ധന. ഇക്കഴിഞ്ഞ മേയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ജീവനക്കാരുടെ മേല്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും പറയപ്പെടുന്നു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളില്‍ മേയ് മാസത്തില്‍ 2,240,070 പേരാണ് …

NHS ലെ ജീവനക്കാരുടെ ക്ഷാമം : രണ്ടര വര്‍ഷ നഴ്‌സിംഗ്, നാലു വർഷ ഡോക്ടര്‍ ബിരുദങ്ങൾ അവതരിപ്പിക്കാൻ സർക്കാർ

സ്വന്തം ലേഖകൻ: എന്‍എച്ച്എസിനെ ബാധിക്കുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ പുതുവഴികള്‍ തേടി സര്‍ക്കാര്‍. നഴ്‌സിംഗ് ഡിഗ്രിയും ഡോക്ടര്‍ ഡിഗ്രിയും കാലയളവ് കുറച്ചുകൊണ്ടുവരാനാണ് ശ്രമം. ഡോക്ടര്‍മാരുടെ ട്രെയിനിംഗ് ഒരു വര്‍ഷമായി കുറയ്ക്കുന്നത് ഉള്‍പ്പെടെ നീക്കങ്ങളാണ് മന്ത്രിമാര്‍ ചര്‍ച്ച ചെയ്യുന്നത്. ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാല്‍ ഡോക്ടര്‍മാരുടെ ഡിഗ്രി ലഭിക്കാന്‍ അഞ്ചിന് പകരം നാല് വര്‍ഷം മതിയാകും. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ …

ഇംഗ്ലണ്ടിൽ NHS ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർധന: ചർച്ച പരാജയപ്പെട്ടു; പണിമുടക്ക് വീണ്ടും

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർധന സംബന്ധിച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനാൽ വീണ്ടും 72 മണിക്കൂർ പണിമുടക്ക്. ജൂൺ 14 ബുധനാഴ്ച രാവിലെ 7 മുതൽ ജൂൺ 17 ശനിയാഴ്ച രാവിലെ 7 വരെയാണ് പണിമുടക്ക്. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും യൂണിയനായ ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. …

നഴ്സുമാർക്കായി ഗോൾഡൻ ഹെലോയുമായി NHS; 4500 പൗണ്ട് വരെ ബോണസും മാറി ത്താമസിക്കാന്‍ 8000 പൗണ്ടും!

സ്വന്തം ലേഖകൻ: നഴ്‌സിംഗ് ക്ഷാമം പരിഹരിക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ സ്വന്തം പദ്ധതികളുമായി രംഗത്ത്. പുതിയ നഴ്‌സുമാര്‍ക്ക് 4500 പൗണ്ട് വരെ ബോണസും മാറിത്താമസിക്കാനായി 8000 പൗണ്ടും ഓഫറുണ്ട്. ഇതോടെ മലയാളികളടക്കമുള്ള വിദേശ നഴ്‌സുമാര്‍ക്ക് അവസരങ്ങളേറിയിരിക്കുകയാണ്. പുതിയ നീക്കത്തിന്റെ ഭാഗമായി ചെഷയര്‍ ആന്‍ഡ് വിരുള്‍ ട്രസ്റ്റ് തങ്ങളുടെ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ലേണിംഗ് ഡിസെബിലിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കൂടുതല്‍ …

SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70% വിജയം; 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസ്

സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം.കഴിഞ്ഞ തവണത്തേക്കാള്‍ 0.44 ശതമാനമാണ് വര്‍ധന. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. വിഎച്ച്എസ്ഇ വിജയശതമാനം 99.9 ആണ്. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. …

രണ്ട് C-130 J വിമാനങ്ങള്‍ ജിദ്ദയില്‍; INS സുമേധ സുഡാന്‍ തീരത്ത്; വൻ ഒഴിപ്പിക്കലിന് ഒരുങ്ങി ഇന്ത്യ

സ്വന്തം ലേഖകൻ: സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍നിന്ന് ഇന്ത്യാക്കാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള നടപടികള്‍ ഈര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-130ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ സജ്ജമായി നില്‍ക്കുന്നതായും ഇന്ത്യന്‍ നാവികസേനാക്കപ്പല്‍ ഐഎന്‍എസ് സുമേധ സുഡാന്‍ തീരത്തെത്തിയതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. കലാപരൂക്ഷിത സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും …

യുകെയിൽ NHS ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുന്നു; ആശുപത്രി സേവനങ്ങൾ തടസപ്പെടും

സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് കഴിഞ്ഞ ദിവസം രാവിലെ മുതൽ ആരംഭിച്ചു. പണിമുടക്കിനെ തുടർന്ന് ബ്രിട്ടനിലെ നിരവധി എൻഎച്ച്എസ് ആശുപത്രികളിലെ സേവനങ്ങളിൽ തടസ്സമുണ്ടായി. ആയിരക്കണക്കിന് രോഗികള്‍ക്ക് പതിവ് പരിശോധനകള്‍ മുടങ്ങി. 72 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ, ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്‌ ആൻഡ് …

പാകിസ്താനിൽ ഇമ്രാൻ്റെ അറസ്റ്റ് നീക്കം പാളി; വൻ സംഘർഷം; ISI തലവന്‍ മനോരോഗിയെന്ന് ഇമ്രാൻ ഖാൻ

സ്വന്തം ലേഖകൻ: തോഷഖാന കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പോലീസിന്റെ നീക്കം പാളിയതിന് പിന്നാലെ വസതിയില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഐ.എസ്.ഐ. തലവനേയും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനേയും പോലുള്ളവര്‍ക്ക് തന്നെ അവരുടെ വഴിയില്‍നിന്ന് ഇല്ലാതാക്കണമായിരുന്നു. അതിനായി അവര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന് ഇമ്രാന്‍ ആരോപിച്ചു. ജീവന്‍ …