1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

NHS ജോലിഭാരം കുറയ്ക്കാന്‍ അടിയന്തര വിന്റര്‍ പാക്കേജ്; നഴ്സുമാരുടെ യൂണിയനുമായി ചർച്ചക്കും നീക്കം

സ്വന്തം ലേഖകൻ: യുകെയിൽ എൻഎച്ച്എസ് ആശുപത്രികളിലെ ആക്‌സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റുകളുടെ സമ്മര്‍ദം കുറയ്ക്കാന്‍ അടിയന്തര വിന്റര്‍ പാക്കേജ് നടപ്പാക്കാന്‍ ഒരുങ്ങി ഗവണ്‍മെന്റ്. ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികളെ കെയര്‍ ഹോമുകളിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി നൂറുകണക്കിന് മില്ല്യൻ പൗണ്ട് ചെലവുള്ള എമര്‍ജന്‍സി പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഹെല്‍ത്ത് സെക്രട്ടറിയെന്ന് സൂചന. ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ചാന്‍സലര്‍ …

NHS ജോലിഭാരവും സമരവും: നിർണായക ചർച്ചകൾക്ക് റിഷി സുനാകും ആരോഗ്യ സെക്രട്ടറിയും

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ എൻഎച്ച്എസ് നേരിടുന്ന നിർണായക വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്നതിനായി പ്രധാനമന്ത്രി ഋഷി സുനകും ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയും ആരോഗ്യ വിദഗ്ദ്ധരുമായി കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തി. എൻഎച്ച്എസിന് മേലുള്ള സമ്മർദ്ദം ലഘൂകരിക്കാനും രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാനും വെയിറ്റിംഗ് ലിസ്റ്റുകൾ വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുമെന്ന് ചർച്ചകൾക്ക് ശേഷം ഋഷി സുനക് അറിയിച്ചു. …

ശമ്പളം കുറവ്: NHS ൽ നിന്ന് ജൂനിയർ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നു

സ്വന്തം ലേഖകൻ: യുകെയിൽ ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചിറങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൂട്ടപ്പലായനം സംഭവിച്ചാല്‍ എന്‍എച്ച്എസിന് താങ്ങാന്‍ കഴിയാത്ത അവസ്ഥ നേരിടുമെന്ന് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിൽ 45,000 ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് 4000 അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍വ്വെ സംഘടിപ്പിച്ചത്. എന്‍എച്ച്എസ് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. …

ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയപോരാളി; യുദ്ധക്കപ്പല്‍ INS മോര്‍മുഗാവ് കമ്മിഷന്‍ ചെയ്തു

സ്വന്തം ലേഖകൻ: ഇന്ത്യന്‍ നാവികസേനയുടെ പുതിയപോരാളി ഐ.എന്‍.എസ്. മോര്‍മുഗാവ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മിഷന്‍ ചെയ്തു. അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ സജ്ജവും മിസൈല്‍ നശീകരണശേഷിയുള്ളതുമാണ് ഈ P15B സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍. മുംബൈയിലെ നേവല്‍ ഡോക്ക്‌യാഡിലായിരുന്നു കമ്മിഷനിങ്. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ നീളവുമുള്ള മോര്‍മുഗാവിന് ആ പേര് വന്നതിനു പിന്നിലും ഒരു …

NHS ചരിത്രത്തിലെ ഏറ്റവും വലിയ നഴ്സിംഗ് സമരത്തിന് തുടക്കം; 1.5 ലക്ഷത്തിലധികം നഴ്സുമാർ പണിമുടക്കുന്നു

സ്വന്തം ലേഖകൻ: എൻഎച്ച്എസിന്റെ ചരിത്രത്തിൽ നഴ്‌സുമാർ നടത്തുന്ന ഏറ്റവും വലിയ പണിമുടക്ക് യുകെ സമയം രാവിലെ 8 മണിക്ക് ആരംഭിക്കും. സമരം പിൻവലിപ്പിക്കാൻ കഴിയാതെ സർക്കാരിന് പ്രധാനമന്ത്രി ‘നാണക്കേടിന്റെ ബാഡ്ജ്’ നൽകിയിരിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ പാർലമെന്റിൽ പറഞ്ഞു. ഋഷി സുനക് അധികാര മയക്കത്തിൽ ആണെന്നും ലേബർ നേതാവ് ആരോപിച്ചു. ശമ്പള തർക്കം …

യുകെയിൽ NHS കാത്തിരിപ്പ് പ്രശ്നം പരിഹരിക്കാൻ 19 ഡയഗ്നോസ്റ്റിക് സെന്ററുകൾ കൂടി

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കോവിഡ് മഹാമാരി മൂലമുള്ള ചികിത്സാ കാലതാമസം പരിഹരിക്കാൻ പുതിയ19 ഡയഗ്നോസ്റ്റിക് സെന്ററുകൾ കൂടി കമ്മ്യൂണിറ്റികളിൽ സ്ഥാപിക്കുമെന്നു സർക്കാർ അറിയിച്ചു. ഇതിനകം തുറന്ന 91 ഡയഗ്നോസ്റ്റിക് സെന്ററുകൾ വിജയകരമായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ വേനൽക്കാലം മുതൽ 24 ലക്ഷത്തിലധികം ടെസ്റ്റുകളും ചെക്കുകളും സ്കാനുകളും ഇവിടെ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. പുതിയ …

NHSന് ഈ വിൻ്റർ ഒരു ദുസ്വപ്നം! ഇംഗ്ലണ്ടിലും വെയിൽസിലും ആംബുലൻസ് ജീവനക്കാരും സമരത്തിലേക്ക്

സ്വന്തം ലേഖകൻ: നിരവധി പ്രതികൂല ഘടകങ്ങള്‍ മൂലം എന്‍എച്ച്എസിന്റെ ചരിത്രത്തിലെ മോശം ഏറ്റവും വിന്റര്‍ ആയിരിക്കും ഇക്കുറിയെന്ന് മുന്നറിയിപ്പ്. എ&ഇ പ്രതിസന്ധി, വൈകുന്ന ആംബുലന്‍സുകളും, ബെഡ് ക്ഷാമം , ഗുരുതര സ്റ്റാഫിംഗ് പ്രതിസന്ധി എന്നിവയെല്ലാം തിരിച്ചടിയാണ്. ഇതിനു പുറമെയാണ് നഴ്‌സുമാരുടെ സമരവും വരുന്നത്. ആംബുലന്‍സുകള്‍ ‘വാര്‍ഡ് ഓണ്‍ വീല്‍സ്’ എന്ന അവസ്ഥയിലാണ്. കഴിഞ്ഞ ആഴ്ചയില്‍ ആംബുലന്‍സില്‍ …

NHS ചരിത്രത്തിലെ ഏറ്റവും വലിയ നഴ്സുമാരുടെ സമരം ഡിസം. 15നും 20നും; ബാക്ക് ലോഗ് ഇനിയും നീളും

സ്വന്തം ലേഖകൻ: ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ അടുത്ത മാസം രണ്ട് ദിവസം പണിമുടക്കും, എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്കൗട്ടായിരിക്കും ഇത്. സര്‍ക്കാരുമായുള്ള ശമ്പള തര്‍ക്കത്തില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) ഡിസംബര്‍ 15, 20 തീയതികളില്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത് . നഴ്‌സുമാര്‍ അന്നും അടിയന്തര പരിചരണം നല്‍കുമെങ്കിലും …

യുകെയിൽ കോണ്‍സുലര്‍, VFS സേവനങ്ങള്‍ ലഭിക്കാനുള്ള സമയപരിധി പ്രഖ്യാപിച്ച് കോൺസുലേറ്റ്

സ്വന്തം ലേഖകൻ: കോൺസുലാർ സർവീസുകൾക്ക് സമയപരിധി നിശ്ചയിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. പാസ്പോർട്ട്, ഒസിഐ, വീസ തുടങ്ങി ഒൻപത് സർവീസുകൾക്കാണ് മിനിമം സർവീസ് സമയം നിശ്ചയിച്ച് ഹൈക്കമ്മിഷൻ ഉത്തരവിറക്കിയത്. രണ്ടുദിവസം മുൻപാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ത്യയിലേക്ക് ഇ-വീസ അനുവദിക്കണമെന്ന ആവശ്യത്തിന് സമ്മർദം ഏറിവരുന്നതിനിടെയാണ് വീസ ലഭിക്കാൻ കുറഞ്ഞത് എട്ടുദിവസമെങ്കിലും വേണമെന്ന പുതിയ നിബന്ധന. ഇ-വീസ …

തൊഴിൽ സമരങ്ങൾ, NHS മെല്ലെപ്പോക്ക്, വിലക്കയറ്റം! വിൻ്റർ വെല്ലുവിളികൾ എണ്ണിപ്പറഞ്ഞ് റിഷി സുനാക്

സ്വന്തം ലേഖകൻ: ഇത്തവണത്തെ വിന്ററില്‍ രാജ്യവും ജനങ്ങളും നേരിടേണ്ടിവരുന്നത് കടുത്ത പ്രതിസന്ധികളെന്ന് പ്രധാനമന്ത്രി റിഷി സുനാക്. പണപ്പെരുപ്പവും, സമരങ്ങളും, മോശം എന്‍എച്ച്എസ് സേവനങ്ങളും ചേര്‍ന്ന് രാജ്യത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുമെന്ന് സുനാക് മുന്നറിയിപ്പ് നല്‍കി. വരുന്ന മാസങ്ങള്‍ ദുരിതങ്ങളുടേതാകുമെന്ന് സൂചിപ്പിച്ച സുനാക്, ഇതിന് പ്രധാന കാരണമായി മഹാമാരിയുടെ പ്രത്യാഘാതങ്ങളും, യുക്രൈനിലെ സംഘര്‍ഷവുമാണെന്നും ചൂണ്ടിക്കാണിച്ചു. കാബിനറ്റ് യോഗത്തിലാണ് നിരാശാജനകമായ …