1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2017

സ്വന്തം ലേഖകന്‍: വിവാദ നായകന്‍ പഹ്‌ലജ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്ത്, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി പുതിയ ചെയര്‍മാന്‍. നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാതാക്കളും നിരൂപകരും നിഹലാനിക്കെതിരെ രംഗത്തെത്തിയിരുന്നു.

സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചത് വന്‍ അടുത്തിടെ വന്‍ വിവാദമായിരുന്നു. സംവിധായിക അലന്‍ക്രിത ശ്രീവാസ്തവ കോടതിയെ സമീപിച്ചതിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. കടുത്ത മോദി ഭക്തനായ നിഹ്‌ലാനി 2015 ജനുവരിയില്‍ അധികാരമേറ്റ മുതല്‍ തന്റെ കടുത്ത യാഥാസ്ഥിക നിലപാടുകള്‍ കാരണം വിവാദങ്ങള്‍ക്കു നടുവിലായിരുന്നു.

നിഹ്‌ലാനിയുടെ സെന്‍സറിംഗ് നയം മൂലം ജയിംസ് ബോണ്ടിനു പോലും ഇന്ത്യയില്‍ നായികയെ ചുംബിക്കാന്‍ കഴിയില്ലെന്നും ജനങ്ങള്‍ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്ഥാനചലനമുണ്ടായത്. ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ ചുംബന രംഗങ്ങള്‍ അടക്കം നിരവധി ചിത്രങ്ങള്‍ നിഹ്‌ലാനിയുടെ കത്രികയ്ക്ക് ഇരയായി. നിഹ്ലാനിയുടെ യുക്തിഹീനമായ നടപടികളും സിനിമാ സെന്‍സറിങ്ങിലെ സാദാചാര പൊലീസിങ്ങും സിനിമാ നിര്‍മാതാക്കളും നിരൂപകരും അദ്ദേഹത്തിനെതിരെ രംഗത്തിറങ്ങാന്‍ കാരണമാകുകയും ചെയ്തു.

കിരണ്‍ ശ്യാം ഷറഫ് നിര്‍മിച്ച് കുശാന്‍ നന്ദി സംവിധാനം നിര്‍വഹിച്ച ആക്ഷന്‍ ത്രില്ലറായ ‘ബാബു മൊഷായി ബന്തൂക്ക് ബാസ്’ വിവാദവും പുറത്താക്കലിനു പിന്നിലുണ്ട്. ഈ സിനിമയുടെ 48 ഭാഗങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചതും വിവാദമായിരുന്നു. നൊബേല്‍ ജേതാവായ അമര്‍ത്യ സെന്നിനെ കുറിച്ച സുമന്‍ ഘോഷ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍നിന്ന് പശു, ഗുജറാത്ത്, ഇന്ത്യയെക്കുറിച്ച് ഹിന്ദുത്വവാദികളുടെ കാഴ്ചപ്പാട്, ഹിന്ദു ഇന്ത്യ എന്നീ വാക്കുകള്‍ വെട്ടിയതും വിവാദമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.