1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2017

സ്വന്തം ലേഖകന്‍: ‘പാകിസ്താന്‍ ഒരു മരണക്കെണി, അവിടേക്ക് കടക്കാന്‍ എളുപ്പമാണ്, എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യവും,’ പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതിയുടെ വെളിപ്പെടുത്തല്‍. പാകിസ്താനില്‍ വച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയ ശേഷം വിവാഹം കഴിപ്പിച്ചുവെന്ന് ആരോപിക്കുകയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്ത ഡല്‍ഹി സ്വദേശിയായ ഉസ്മയാണ് പാകിസ്താനിലെ ദുരനുഭവങ്ങളെക്കുറിച്ച് മനസു തുറന്നത്.

പാകിസ്താന്‍ ഒരു മരണക്കെണിയാണെന്ന് 20 കാരിയായ ഉസ്മ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താനിലേക്ക് പോകാന്‍ എളുപ്പമാണ്. എന്നാല്‍ തിരിച്ചു പോരുന്നത് അസാധ്യമാണ്. വിവാഹശേഷം പാകിസ്താനില്‍ അകപ്പെട്ട് പോയ നിരവധി സ്ത്രീകളെ താന്‍ കണ്ടിട്ടുണ്ട്. അവര്‍ അവിടെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുകയാണ്. പാകിസ്താനില്‍ എല്ലാ വീടുകളിലും മൂന്നും നാലും ഭാര്യമാരുണ്ടെന്നും ഉസ്മ പറഞ്ഞു.

വാഗ അതിര്‍ത്തി വഴിയാണ് ഉസ്മ തിരിച്ചെത്തിയത്. കുറച്ച് ദിവസങ്ങള്‍ കൂടി പാകിസ്താനില്‍ കഴിയേണ്ടി വന്നിരുന്നെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നെന്ന് ഉസ്മ പറഞ്ഞു. ഫിലീപ്പീന്‍സ്, മലേഷ്യ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വശീകരിച്ച് പാകിസ്താനില്‍ കൊണ്ടു വന്ന് പീഡിപ്പിക്കുകയാണെന്ന് ഉസ്മ ആരോപിച്ചു. തന്നെപ്പോലെ പാകിസ്താനില്‍ കുടുങ്ങിയ നിരവധി യുവതികളുണ്ടെന്നും ഉസ്മ പറഞ്ഞു.

നാട്ടില്‍ തിരിച്ചെത്താന്‍ സഹായിച്ച ഇന്ത്യന്‍ ഹൈക്കമ്മീഷനും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും നന്ദി അറിയിക്കുന്നതായി ഉസ്മ പറഞ്ഞു. മലേഷ്യയില്‍ വച്ച് കണ്ടു മുട്ടി പ്രണയത്തിലായ ഉസ്മയും അലിയും മെയ് ഒന്നിന് വാഗാ അതിര്‍ത്തി വഴിയാണ് പാകിസ്താനില്‍ എത്തിയത്. മൂന്നിന് വിവാഹം കഴിഞ്ഞു. എന്നാല്‍ അലി നേരത്തെ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് പാകിസ്താനില്‍ എത്തിക്കഴിഞ്ഞാണ് ഇസ്മ അറിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.