1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2017

സ്വന്തം ലേഖകന്‍: പാക് മണ്ണില്‍ നിരോധിത ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി. ഭീകര സംഘടനകളായ ലക്ഷര്‍ ഇ തൊയ്ബയുടെയും ജെയ്‌ഷെ ഇ മുഹമ്മദിന്റയും സാന്നിധ്യം രാജ്യത്തുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ ഭീകര സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് ഒരു പാക് മന്ത്രി തുറന്നു സമ്മതിക്കുന്നത്.

ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ലോകരാജ്യങ്ങള്‍ക്ക് കാണിച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഭീകരവാദത്തിന്റെ പേരില്‍ സൗഹൃദരാജ്യങ്ങളെ പിണക്കാന്‍ കഴിയില്ലെന്നും പാക് വിദേശകാര്യമന്ത്രി പറഞ്ഞു. രാജ്യത്തിനകത്ത് ഒരു തരത്തിലുള്ള ഭീകര സംഘടനകളും ഇല്ലെന്ന് പ്രതിരോധമന്ത്രി ഗുറാം ദസ്താഗീര്‍ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പ്രസ്താവന.

‘ഞാന്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ക്കും മുതിരുന്നില്ല, രാജ്യത്തിനകത്ത് ഇത്തരത്തിലുള്ള സംഘടനകളുടെ പ്രവൃത്തികള്‍ക്ക് നേരെ കണ്ണടക്കാന്‍ നമുക്കാവില്ല, ഇനി അഥവാ കണ്ണടയ്ക്കുന്നത് തുടര്‍ന്നാല്‍ നമുക്ക് എന്നും ഇത്തരത്തിലുള്ള വിഷമങ്ങള്‍ അനുഭവിക്കേണ്ടിവരും.’ ഒരു അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ പാക്കിസ്താന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും, രാജ്യത്തിനെതിരായ തെറ്റായ ചിത്രത്തില്‍ നിന്ന് പുറത്ത് വരണമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.