1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2016

സ്വന്തം ലേഖകന്‍: യുദ്ധമായാലും സമാധാനമായാലും പാകിസ്താനില്‍ ബോളിവുഡ് സിനിമാ പ്രേമം, നിരോധിച്ചാല്‍ നഷ്ടം 70 കോടി. ഇന്ത്യ, പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലെ കലകളെയും കലാകാരന്മാരെയും പരസ്പരം വിമര്‍ശിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് നിരോധന ഭീഷണിയും തലപൊക്കുന്നത്.

പാക് കലാകാരന്മാരെ ഇന്ത്യയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്യം വിട്ട് പോയിരുന്നു. പാകിസ്താനിലും ഇന്ത്യന്‍ സിനിമകള്‍ക്കും ചാനലുകള്‍ക്കും കലാകാരന്മാര്‍ക്കും നിരോധനം ശക്തമാക്കുകയാണ്.

എന്നാല്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ നിരോധിച്ചാല്‍ പാക് സിനിമ വ്യവസായത്തിന് 70 കോടി രൂപ പ്രതിവര്‍ഷം നഷ്ടം വരും. ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാക് സിനിമ വ്യവസായത്തിന്റെ വളര്‍ച്ചക്ക് കാരണം.

എന്നാല്‍ സിനിമക്ക് സ്ഥിര നിരോധനം ഏര്‍പ്പെടുത്തിയാല്‍ നിരവധി തിയറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും അടച്ചു പൂട്ടേണ്ടി വരും. ഇത് മറികടക്കാന്‍ പ്രതി വര്‍ഷം പാകിസ്താനില്‍ 60 സിനിമകളോളം നിര്‍മ്മിക്കുകയും വേണം. എന്നാല്‍ അത്രയും സിനിമകള്‍ നിര്‍മ്മിക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക് സിനിമാ വ്യവസായത്തിന് കഴിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.