1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2017

സ്വന്തം ലേഖകന്‍: ദുബായില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ യുവാവിന്റെ പിതാവ് പൊതുമാപ്പ് കൊടുത്തു, കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടത് പത്ത് ഇന്ത്യക്കാര്‍. 2016 ല്‍ അല്‍ അയ്‌നിലെ താമസസ്ഥലത്ത് പഞ്ചാബികളുമായി നടന്ന സംഘര്‍ഷത്തിലാണ് പാക് പൗരന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 10 ഇന്ത്യക്കാര്‍ക്ക് ദുബായ് കോടതി വധശിക്ഷ വിധിച്ചിരുന്നു.

പൊതുമാപ്പ് നല്‍കിയതോടെ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി. ശിക്ഷ പൂര്‍ത്തിയാകുന്നതോടെ ഇവരെ നാടുകടത്തും. ഇരയുടെ വീട്ടുകാരുടെ ഇടപെടലില്‍ അല്‍ അയ്ന്‍ കോടതിയാണ് ശിക്ഷ ഇളവ് ചെയ്തത്. ഇരുപത് വയസ്സ് മാത്രം പ്രായമുള്ളവരാണ് കുറ്റവാളികളില്‍ പലരും. സര്‍ബത്ത് ദാ ഭാലാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ഇന്ത്യന്‍ ജീവകാരുണ്യ സംഘടന ഇതിനോടകം രക്തപ്പണം കെട്ടിവച്ചിട്ടുണ്ട്. ഇതോടെ കുറ്റവാളികളില്‍ അഞ്ച് പേര്‍ക്ക് ഉടന്‍ തന്നെ നാട്ടില്‍ എത്താനാകും. ബാക്കിയുള്ളവര്‍ 2018 ആദ്യം ജയില്‍മോചിതരാകും.

തന്റെ കുടുംബത്തിനുണ്ടായ വേദന പത്ത് ഇന്ത്യന്‍ കുടുംബത്തിന് നല്‍കാന്‍ സാധിക്കില്ല എന്നും തങ്ങള്‍ക്ക് ഉണ്ടായ നഷ്ടം കുറ്റവാളികളുടെ വധശിക്ഷ കൊണ്ട് പരിഹാരിക്കാനാകില്ലെന്നും ഇരയുടെ പിതാവ് കോടതിയില്‍ പറഞ്ഞു. 2017 മാര്‍ച്ചില്‍ ആണ് ഇരയുടെ പിതാവ് പൊതുമാപ്പ് നല്‍കാമെന്ന് കാണിച്ച് കോടതിയില്‍ കത്ത് നല്‍കിയത്.കോടതി വിധിയില്‍ ഇരയുടെ കുടുംബാംഗങ്ങളോടും കോടതിയോടും നന്ദിയുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.