1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2017

സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയതായി ആരോപണം, കശ്മീര്‍ ഹൂറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ എന്‍ഐഎ നടപടിക്കൊരുങ്ങുന്നു. ജമ്മു കശ്മീരില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ നിന്ന് പണം പറ്റിയെന്ന ആരോപണം സംബന്ധിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് അലിഷാ ഗീലാനിക്കെതിരെ നടപടിയെടുക്കുന്നത്.

പാകിസ്താനിലെ ഭീകര സംഘങ്ങളില്‍ നിന്ന് പണം പറ്റുന്നതായി ഒളികാമറ ദൃശ്യങ്ങളില്‍ കുറ്റസമ്മതം നടത്തുന്ന നയിംഖാന്‍, ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി പ്രാഥമികാന്വേഷണ നടപടികളാണ് നടന്നു വരുന്നത്. പ്രാഥമികാന്വേഷണ രജിസ്റ്ററില്‍ തെഹ്‌രീക്കെ ഹുര്‍രിയതിന്റെ ഫാറൂഖ് അഹ്മദ് ധര്‍, ഘാസി ജാവേദ് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അന്വേഷണ രജിസ്റ്ററിലുള്ളവരെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ സംഘം വെള്ളിയാഴ്ച ശ്രീനഗറിലെത്തി. ഹാഫിസ് സയീദ് പാകിസ്താനിലാണെന്നാണ് കരുതുന്നത്. പ്രാഥമിക അന്വേഷണ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയാല്‍, എന്‍.ഐ.എ മുമ്പാകെ ഹാജരാകാന്‍ അവരോട് ആവശ്യപ്പെടാം. എന്നാല്‍ അറസ്റ്റു ചെയ്യാന്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണ്. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം കശ്മീരില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് എന്‍. ഐ.എ നടപടികള്‍ കര്‍ശനമാക്കിയത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.