1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2016

സ്വന്തം ലേഖകന്‍: ചൈനയുമായി ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടിന് പാകിസ്താന്‍, ആശങ്കയോടെ ഇന്ത്യ. ആയുധ കയറ്റുമതിയുടെ ഭാഗമായി യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എട്ട് അന്തര്‍വാഹിനികളാണ് ഇടപാടുകളില്‍ ആദ്യത്തേത്. 500 കോടി ചിലവഴിച്ചാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രാലയം ചൈനയുടെ പക്കല്‍ നിന്ന് അന്തര്‍വാഹിനികള്‍ വാങ്ങുന്നത്.

നാവികസേന വിദഗ്ദര്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത അന്തര്‍വാഹനികളെ കൂടാതെ ടൈപ്പ് 039, ടൈപ്പ് 041 എന്നി പരമ്പരാഗത അന്തര്‍വാഹിനികളും ചൈന പാകിസ്താന് നല്‍കും. എട്ട് അന്തര്‍വാഹനികളില്‍ നാലെണ്ണം 2018 ലും ബാക്കി നാലെണ്ണം 2023 ഓടെയും പാകിസ്താന് കൈമാറും. ചൈനയും പാകിസ്താനും തമ്മിലുള്ള ഈ വന്‍ ഇടപാടിനെ ആശങ്കയോടെയാണ് ഇന്ത്യയടക്കമുള്ള ഉറ്റുനോക്കുന്നത്.

ഇടപാടിനെതിരെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാക്കിസ്താന്റെ ആണുവായുധ നിര്‍മ്മാണത്തെ ചൈന രഹസ്യമായി സഹായിക്കുണ്ടെന്ന ആരോപണം നിലനില്‍ക്കെ ഇത്തരം വന്‍ ആയുധ കൈമാറ്റം നടത്തുന്നത് യുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് കടുത്ത ഭീഷണിയാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.