1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2019

സ്വന്തം ലേഖകന്‍: പാകിസ്താന്‍ ടെലിവിഷന്‍ അവതാരകയ്ക്ക് പറ്റിയ നാക്ക് പിഴയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ആപ്പിള്‍മൊബൈലും ആപ്പിളും തമ്മിലാണ് അവതാരകയ്ക്ക് മാറിപ്പോയത്.

ആപ്പിള്‍ കമ്പനി നിര്‍മിച്ച് പുറത്തിറക്കുന്ന മാക് ബുക്ക്, ഐഫോണ്‍ എന്നിവയുടെ വരുമാനത്തെക്കുറിച്ചായിരുന്നു ചാനല്‍ ചര്‍ച്ചക്കിടെ എത്തിയ പാനലിസ്റ്റ് സംസാരിച്ചത്. ആപ്പിളിന്റെ വരുമാനം പാകിസ്താന്റെ ബജറ്റിനെക്കാളും വലുതെന്നായിരുന്നു പാനലിസ്റ്റ് അഭിപ്രായപ്പെട്ടത്. എന്നാല്‍ അതേ, ഞാന്‍ കേട്ടിട്ടുണ്ട് ഒരു ആപ്പിളിന് പോലും വലിയ വിലയാണെന്ന് പറയുകയായിരുന്നു അവതാരക.

എന്നാല്‍ പാനലിസ്റ്റ് അവതാരകയോട് ആപ്പിള്‍ ഫോണിനെക്കുറിച്ചാണ് സംസാരിച്ചതെന്നും പഴത്തെക്കുറിച്ച് അല്ലെന്നും തിരുത്തുകയായിരുന്നു. ചാനല്‍ ചര്‍ച്ചക്ക് പിന്നാലെ ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.