1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2017

സ്വന്തം ലേഖകന്‍: പനാമ രഹസ്യ രേഖകള്‍, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബത്തിന്റെ പങ്ക് അന്വേഷിക്കാന്‍ പാക് കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ ലോകത്തെ വിവിധ മാധ്യമങ്ങള്‍ ചേര്‍ന്ന് പുറത്ത് കൊണ്ടുവന്ന പനാമ കള്ളപ്പണ കേസിലാണ് അന്വേഷണം ഉത്തരവിട്ടിരിക്കുന്നത്. പാക്കിസ്ഥാനില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അറുപത് ദിവസത്തിനകം അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പാകിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് അന്വേഷണം നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെന്ന വാദം കോടതി നിരസിച്ചു. ഷെരീഫിന്റെ നാലു മക്കളില്‍ മൂന്നു പേരും ആരോപണത്തിന്റെ നിഴലിലാണ്.

ഇവരില്‍ രണ്ട് ആണ്‍മക്കളും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, ജഡ്ജിമാര്‍, ഐ.എസ്.ഐ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുക. ഷെരീഫ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന പരാതിയിലാണ് കോടതിയുടെ വിധി. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് കടക്കാനിരിക്കേ ഷെരീഫിനും പി.എം.എല്‍എന്‍ പാര്‍ട്ടിക്കും ഏറെ നിര്‍ണായകമാണ് ഈ വിധി.

പാകിസ്താന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കാനിരിക്കുന്ന ഈ വിധി ഷരീഫിനെ എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ രണ്ടു മാസം കൂടി കഴിയണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശ നിക്ഷേപം സംബന്ധിച്ച് ഷെരീഫ് പാര്‍ലമെന്റില്‍ നടത്തിയ തെറ്റായ പ്രസ്താവനയില്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ തെഹ്‌രീകി ഇന്‍സാഫ് മേധാവി ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചത്.

1990 കളില്‍ രണ്ടു തവണ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫ് അനധികൃതമായി സമ്പാദിച്ച പണം ലണ്ടനില്‍ ആസ്തി വാങ്ങിയതായും മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. സുപ്രീം കോടതിയുടെ പക്കല്‍ ഷെരീഫിനെതിരെ അനിഷേധ്യ തെളിവുകളുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കേണ്ടതാണെന്നും ഇമ്രാന്‍ പറഞ്ഞു.

വിധി പല രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമാകുമെന്ന് കണ്ട്, ഇസ്ലാമാബാദിലെ റെഡ് സോണില്‍ ഏതാണ്ട് 1500 ലധികം സുരക്ഷ സൈനികരെ അണിനിരത്തിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് ‘ചരിത്ര വിധി’യാണെന്ന് അവാമി മുസ്ലിം ലീഗ് തലവന്‍ ഷെയ്ക് റാഷിദ് അഹമ്മദ് വ്യക്തമാക്കി. ഇദ്ദേഹം ഈ കേസില്‍ നവാസ് ഷെരീഫിനെതിരെ കക്ഷിചേര്‍ന്നിരുന്നു. ‘കോടതിയുടെ അന്തിമ വിധി ഏത് തരത്തിലായാലും സ്വാഗതം ചെയ്യുമെന്ന്’ അദ്ദേഹം പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.