1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2015

സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി, ഒക്ടോബര്‍ 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തിരുവനന്തപുരത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ് വിജ്ഞാപനം പുറത്തിറക്കിയത്.
ഒക്ടോബര്‍ 7 മുതല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാം. ഒക്ടോബര്‍ 14 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാനുള്ള അവസാന ദിവസം. നാമനിര്‍ദ്ദേശ പട്ടികകളുടെ സൂക്ഷ്മ പരിശോധന ഒക്‌ടോബര്‍ 15 നാണ്.
പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 17.

നവംബര്‍ 2, 5 തിയതികളിലാണ് വോട്ടെടുപ്പ്. കെട്ടിവയ്ക്കുന്ന കാശ്
ഗ്രാമപ്പഞ്ചായത്തുകളില്‍ 1000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റികളില്‍ 2000 രൂപയും, ജില്ലാ പഞ്ചായത്ത്/കോര്‍പ്പറേഷനുകളും 3000 രൂപയുമായിരിക്കും.

പട്ടിക ജാതിപട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ നിക്ഷേപത്തുകയുടെ പകുതി മാത്രം കെട്ടിവച്ചാല്‍ മതിയാകും. 21 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കാനാകൂ. പത്രികയിലെ വിവരങ്ങളില്‍ ഗുരുതര തെറ്റുകളുണ്ടെങ്കില്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിക്കളയാനും കമ്മീഷന് അധികാരമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.