1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2017

സ്വന്തം ലേഖകന്‍: ‘പാല്‍ കസ്റ്റഡിയില്‍’, പുതിയ ഫഹദ് ഫാസില്‍ ചിത്രത്തിനായി കാത്തിരുന്നവര്‍ക്ക് പാലും വെള്ളത്തില്‍ പണി കൊടുത്ത് മില്‍മയുടെ കിടിലന്‍ പരസ്യം. പണി പാലുംവെള്ളത്തില്‍. പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സംഭവങ്ങളുടെ തുടക്കം. പാല്‍ കസ്റ്റഡിയില്‍… കമിങ് സൂണ്‍ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട ആരാധകര്‍ക്ക് അത് പുതിയ ഫഹദ് ചിത്രമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു.

ഫഹദ് ഫാസിലും ദിലീഷും പോത്തനും മറ്റ് ചില താരങ്ങളുമാണ് വീഡിയോയിലുള്ളത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പൊലീസ് സ്റ്റേഷന്‍ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് പ്രേക്ഷകരെ കുഴപ്പിച്ചത്. വീഡിയോ കണ്ട ആരാധകര്‍ ഇത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണെന്ന് തന്നെ ഉറപ്പിച്ചു. ഒരു പടി കൂടി കടന്ന് റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രം കാര്‍ബണ്‍ ന്റെ ടീസറാണിതെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം.

ഏതെങ്കിലും ചിത്രത്തിന്റെ രണ്ടാഭാഗമാണോ അതോ പുതിയ വല്ല സസ്‌പെന്‍സ് ത്രില്ലറുമാണോ എന്നൊക്കെയുള്ള കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നെങ്കിലും ഇതൊരു സിനിമയുടെ ടീസറാണെന്ന കാര്യത്തില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് യാതൊരു സംശയവുമില്ലായിരുന്നു. ഏതായാലും ആരാധകരുടെ സംശയങ്ങള്‍ക്ക് ഫഹദ് തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ടീസറിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല മില്‍മയുടെ തകര്‍പ്പന്‍ പരസ്യമായിരുന്നു വീഡിയോ. സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍സ് തിരക്കഥയൊരുക്കിയ പരസ്യചിത്രം ആഷിക് അബുവാണ് സംവിധാനം ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.