1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2015

സ്വന്തം ലേഖകന്‍: വിറയല്‍ മാറും മുമ്പെ പാരീസില്‍ വീണ്ടും വെടിവപ്പ്, സംഭവം തീവ്രവാദികള്‍ക്കായുള്ള തെരച്ചിലിനിടെ. ഭീകരര്‍ക്ക് വേണ്ടിയുള്ള പോലീസിന്റെ തിരച്ചിലിനിടെ വീണ്ടും വെടിവെപ്പുണ്ടായതായി ഫ്രഞ്ച് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഒരു അഗ്‌നിശമനസേനാ അംഗത്തിന് പരിക്കേറ്റതായാണ് വിവരം. പാരിസിലെ സെന്റ് ഡെന്നിസിലാണ് വെടിവെപ്പുണ്ടായത്.

വെടിവെപ്പില്‍ തലനാരിഴയ്ക്കാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. ഒന്‍പതുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിരുന്നു. നഗരത്തിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ഒന്‍പതാമനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായിരിക്കുന്നത്.

ഭീകരാക്രമണത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ത്ഥി നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യവും ഉയരുന്നുണ്ട്. ക്രിസ്റ്റിയന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ നേതാക്കളാണ് ആവശ്യവുമായി രംഗത്തെത്തിയത്. അതേസമയം, ബോംബ് ഭീഷണിയെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നുള്ള രണ്ട് എയര്‍ഫ്രാന്‍സ് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി പരിശോധന നടത്തി.

ഐസിസ് തീവ്രവാദികള്‍ കഴിഞ്ഞ വെള്ളിയാഴ്ച പാരിസില്‍ നടത്തിയ ആക്രമണത്തില്‍ 130ലധികം ആളുകളാണ് മരിച്ചത്. ആളുകള്‍ക്കുനേരെ വെടിവെച്ചും ചാവേറുകളായി പൊട്ടിത്തെറിച്ചുമാണ് തീവ്രവാദികള്‍ അഴിഞ്ഞാടിയത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു കഴിഞ്ഞു പോയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.