1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2017

സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരവാസികളില്‍ ഭീതി പരത്തി പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനിലെ കത്തിയാക്രമണം, യുകെയില്‍ വംശീയ അതിക്രമങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30% വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെയാണ് സ്റ്റേഷന് പുറത്ത് മൂന്ന് പേര്‍ക്ക് കത്തിക്കുത്തേറ്റത്. ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ടു പേരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുപത് കാരനായ യുവാവാണ് സംഭവ സ്ഥലത്ത് വച്ച് മരിച്ചത്.

സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ അത്യാഹിത വിഭാഗം കുത്തേറ്റവര്‍ക്ക് സി പി ആര്‍ നല്‍കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വ്യക്തമാക്കി. കഴിഞ്ഞ മാസം ബ്രിട്ടനെ നടുക്കിയ ബോംബാക്രമണം നടന്നത് ഇതേ ട്യൂബ് സ്റ്റേഷനിലാണ്. അന്ന് ഏകദേശം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

കത്തിക്കുത്ത് അടക്കമുള്ള സാധാരണക്കാര്‍ക്കു നേരെയുള്ള മിന്നലാക്രമണങ്ങള്‍ പതിവു വാര്‍ത്തയാകുമ്പോള്‍ ബ്രിട്ടനില്‍ വംശീയ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. 2016 നെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായതെന്നാണ് വിവരം. ബ്രെക്‌സിറ്റിനും അതിനു ശേഷമുണ്ടായ ഭീകരാക്രമണങ്ങള്‍ക്കുമിടയിലാണ് വംശീയ കൊലപാതങ്ങളുള്‍പ്പെടെ അരങ്ങേറിയത്.

201516 കാലത്ത് 60,000നു മുകളിലായിരുന്നു ആക്രമണങ്ങളുടെ കണക്കെങ്കില്‍ 201617 കാലത്ത് അത് 80,000 ആയി വര്‍ധിച്ചുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളില്‍ 80 ശതമാനവും വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ഉണ്ടാകുന്നവയാണെന്നും
റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.