1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2019

സ്വന്തം ലേഖകന്‍: തത്കാല്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഒറ്റ ദിവസം കൊണ്ട് തത്കാല്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോക്‌സഭയില്‍ പറഞ്ഞു. പതിനൊന്ന് ദിവസം കൊണ്ട് ഒറിജിനല്‍ പാസ്‌പോര്‍ട്ട് കൈയ്യില്‍ കിട്ടുമെന്നും പാസ്‌പോര്‍ട്ടിനെ സ്വയം ശാക്തീകരണത്തിന്റെ ഒരു ആയുധമായാണ് കാണുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അഴിമതിയും താമസിപ്പിക്കലും ഒഴിവാക്കി പാസ്‌പോര്‍ട്ട് പെട്ടെന്ന് തന്നെ പുറത്തിറക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 731പൊലീസ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ സൂക്ഷ്മപരിശോധന നടത്താനുള്ള സംവിധാനം ആരംഭിച്ചതായും വി മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് 36 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളും, 412 പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും 93 സേവാ കേന്ദ്രങ്ങളുമാണുള്ളതെന്നും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള താമസം 11 ദിവസങ്ങളായി ചുരുക്കുമെന്നും തത്കാല്‍ കാറ്റഗറിയിലെ പാസ്‌പോര്‍ട്ട് ഒറ്റ ദിവസം കൊണ്ട് തന്നെ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ കമ്പനികളെ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല