1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2016

സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ പാസ്റ്ററുടെ ദൈവശക്തി പ്രദര്‍ശനത്തിനിടെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ സുവിശേഷ വേദിയിലാണ് ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. പോളോക്‌വാനിയയിലെ മൗണ്ട് സിയോണ്‍ ജനറല്‍ അസംബ്ലി പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ ആരാധനയ്ക്കിടെയാണ് ദൈവശക്തി കാട്ടിത്തരാമെന്ന് പറഞ്ഞ് പാസ്റ്റര്‍ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്.

യേശു വെള്ളത്തിന് മുകളിലൂടെ നടന്നതു പോലെയുള്ള ഒരു അത്ഭുത പ്രവൃത്തി താന്‍ ഇവിടെ കാട്ടിത്തരാമെന്നു പറഞ്ഞാണ് പാസ്റ്റര്‍ പെണ്‍കുട്ടിയെ വേദിയിലേയ്ക്ക് ക്ഷണിച്ചത്. ദൈവാനുഗ്രഹമുണ്ടെങ്കില്‍ വേദന അറിയില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയോട് വേദിയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭാരമേറിയ സ്പീക്കര്‍ അവളുടെ മേല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി വേദന പ്രകടിപ്പിച്ചുവെങ്കിലും അത് വകവയ്ക്കാതെ ഇയാള്‍ സ്പക്കറിനുമേല്‍ കയറി ഇരിക്കുകയായിരുന്നു.

മിനിട്ടുകള്‍ക്കു ശേഷം എഴുന്നേറ്റ് ഇയാള്‍ സ്പീക്കര്‍ മാറ്റിയെങ്കിലും പെണ്‍കുട്ടി കണ്ണുതുറന്നില്ല. തുടര്‍ന്ന് സുവിശേഷകന്റെ സഹായികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തൂക്കിയെടുത്ത് മാറ്റിക്കിടത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വാരിയെല്ലിനും ശ്വാസകോശത്തിനും ആമാശയത്തിനും പരുക്കേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

എന്നാല്‍, പെണ്‍കുട്ടി ഉറച്ച ദൈവവിശ്വാസി അല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പാസ്റ്ററുടെ വാദം. പരാതിയില്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.