1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2015

സ്വന്തം ലേഖകന്‍: പട്ടേല്‍ സംവരണ പ്രക്ഷോഭം, ഗുജറാത്ത് തണുക്കുന്നു, കര്‍ഫ്യൂ പിന്‍വലിച്ചു. പിന്നോക്ക സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ സമുദായത്തിന്റെ സമരം നിയന്ത്രാണാതീതം ആയതിതിനെ തുടര്‍ന്ന് കലാപഭൂമിയായ ഗുജറാത്ത് സാധാരണനിലയിലേക്കു മടങ്ങുന്നു
.
കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെത്തുടര്‍ന്നു അധികൃതര്‍ കര്‍ഫ്യൂ നീക്കി. അഹമ്മദാബാദ് നഗരത്തിലെ ഒന്‍പതു പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍നിന്നും കര്‍ഫ്യൂ നീക്കിയെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും പോലീസ് പറഞ്ഞു.

പട്ടേല്‍ സമരത്തിന്റെ നായകനായ ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത 25 മുതല്‍ കലാപം തുടങ്ങിയ മേഖലകളില്‍ വിന്യസിച്ചിട്ടുള്ള അര്‍ധസൈനിക വിഭാഗങ്ങള്‍ അവിടെ തുടരും. സ്ഥിതിഗതികള്‍ വരുതിയിലാക്കാന്‍വേണ്ടി വിളിച്ചുവരുത്തിയ അഞ്ചുകമ്പനി സൈന്യത്തെ തിരിച്ചയക്കുമെന്ന് അഹമ്മദാബാദ് ജില്ലാ കലക്ടര്‍ രാജ്കുമാര്‍ ബനിവാള്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.