1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2018

സ്വന്തം ലേഖകന്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ മരണം; അനുശോചനവുമായി ടെക് ലോകം. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ പോള്‍ അലന് 65 വയസായിരുന്നു. രക്താര്‍ബുദത്തിനു ചികില്‍സയിലായിരുന്നു അദ്ദേഹം.

9 വര്‍ഷം മുന്‍പ് അലന്‍ കീഴ്‌പ്പെടുത്തിയ രോഗം വീണ്ടും തിരിച്ചെത്തിയതായി ഈ മാസം ആദ്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 1975 ല്‍ ബില്‍ ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് തുടങ്ങിയ അലന്‍ 8 വര്‍ഷത്തിനു ശേഷം കമ്പനി വിട്ടു. പിന്നീട്, കലയും സംഗീതവും മുതല്‍ സ്‌പോര്‍ട്‌സ് ടീമുകളും മസ്തിഷ്‌ക ഗവേഷണവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും വരെയുള്ള വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിച്ചു.

‘ഏറ്റവും പ്രിയപ്പെട്ടവ സുഹൃത്തും ഏറ്റവും ദൈര്‍ഘ്യമുള്ള സൗഹൃദവും നഷ്ടമായി,’ ബില്‍ ഗേറ്റ്‌സ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 1986ല്‍ സ്ഥാപിച്ച വള്‍ക്കന്‍ എന്ന കന്പനി മുഖാന്തരമായിരുന്നു പോള്‍ അലന്റെ പ്രവര്‍ത്തനങ്ങള്‍. 2020 കോടി ഡോളറിന്റെ ആസ്തിയുള്ള അലന്‍ ലോകത്തിലെ 46 മഥ്‌റ്റെ സമ്പന്നനായിരുന്നു. മൈക്രോ സോഫ്റ്റ് വിട്ടെങ്കിലും കന്പനിയില്‍ അദ്ദേഹത്തിന് പത്തു കോടി ഓഹരികളുണ്ടായിരുന്നു.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.