1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2019

സ്വന്തം ലേഖകന്‍: ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത പ്രിയ താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പരസ്പരം പരിചയമില്ലാതെ എത്തിയ ഇരുവരും ബിഗ് ബോസ് ഹൗസില്‍ ചെലവിട്ട 100 ദിവസങ്ങള്‍ കൊണ്ട് പ്രണയത്തിലാവുകയായിരുന്നു.

വിവാഹശേഷം ഇരുവരും ഒന്നിച്ച് ഹിമാലയത്തിലെ കസോളിലേക്ക് നടത്തിയ ഹണിമൂണ്‍ യാത്രയുടെ ദൃശ്യങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഹിമാലയന്‍ യാത്രയുടെ വ്‌ളോഗും പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുകയാണ് ഇരുവരും.

കൊച്ചി മുതല്‍ കസോള്‍ വരെയായി നടത്തിയ യാത്രയുടെ ആദ്യ ഭാഗമാണ് ഇന്നലെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. യാത്രാ വിശേഷങ്ങളും തമാശകളുമൊക്കെയായി രസകരമായി അവതരിപ്പിച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങള്‍ നല്‍കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.