1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2015

രാജു വേലംകാല

അബര്‍ഡീന്‍: സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 29ന് ഞായറാഴ്ച മുതല്‍ ഏപ്രില്‍ നാലിന് ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ .

മാര്‍ച്ച് 29ന് ഞായറാഴ്ച സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45 ന് പ്രഭാത നമസ്‌കാരവും , ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന’എന്നു ആര്‍ത്തു് പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും, കുരുത്തോല വിതരണവും തുടര്‍ന്നുറവ:ഫാദര്‍. സിബി തോമസ് വേലിക്കകത്ത് മുഖ്യകര്മ്മി കത്വത്തില്‍വി.കുര്‍ബാനയും,
അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം, എന്നിവ ഉണ്ടായിക്കും

മാര്‍ച്ച് 30,31,തീയതി തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും ഉണ്ടായിരിക്കും.

ഏപ്രില്‍ ഒന്നിന് ബുധനാഴ്ച വൈകുന്നേരം നാലു മുതല്‍ സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും,6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും, പെസഹ കുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും

ഏപ്രില്‍ മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ 7ന് ‘ദു: ഖ വെള്ളിയാഴ്ച’

രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍ മൂന്നിന് രാവിലെ ഏഴു മണിക്കു പ്രഭാത നമസ്‌കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു:ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും.

ഏപ്രില്‍ നാലിന് ശനിയാഴ്ച വൈകുന്നേരം 6ന് ‘ഉയര്‍പ്പു പെരുന്നാള്‍’. നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാളില്‍ സന്ധ്യാ പ്രാര്‍ത്ഥനയും,തുടര്‍ന്നു ‘നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു.എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാന്‍
എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു ഫാ: സിബി തോമസ് വേലിക്കകത്ത് നേത്രുത്വം നല്‍കും .

പള്ളിയുടെ വിലാസം. St .Clements Episcopal Church , Matsrick Drive ,
AB 16 6 UF ,Aberdeen , Scotland , UK .

കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി റവ.ഡോ;ബിജി ചിറത്താലാട്ട് 07460235878

സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500

ട്രഷറാര്‍ മാത്യു ബിനോജ് ,07914766095 , 01224443107

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.