1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2015

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പഌ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ലൈഫ് സ്റ്റയില്‍ റസ്റ്റോറന്റില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ ഗ്രാന്റ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കലിന് ആദ്യ പ്രതി നല്‍കി ജെറ്റ് എയര്‍വേയ്‌സ് ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസനാണ് പ്രകാശനം നിര്‍വഹിച്ചത്.
എക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍. ഹാഷിം, ക്യൂ റിലയന്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല തെരുവത്ത്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍കുഞ്ഞി, ക്വിക് പ്രിന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ടീ ടൈം ജനറല്‍ മാനേജര്‍ ഷിബിലി, ഷാല്‍ഫിന്‍ ട്രാവല്‍സ് മാനേജര്‍ ഇഖ്ബാല്‍, ഷാല്‍ഫിന്‍ ട്രേഡിംഗ് ഓപ്പറേഷന്‍സ് മാനേജര്‍ ഷമീജ്, ഷാ ഗ്രൂപ്പ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ അക്ബര്‍ ഷാ, ഇന്‍ഫോസാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹീം , മനാമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍ കുന്നത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാര്‍ദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്നതാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പഌ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരുന്നാള്‍ സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ധത്തിന്റേയും സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ അര്‍ഥവത്താക്കുമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് സ്‌നേഹ സന്ദേശങ്ങള്‍ കൈമാറുവാനും ഈദിന്റെ ചൈതന്യം നിലനിര്‍ത്തുവാനും പെരുന്നാള്‍ നിലാവ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദി പറഞ്ഞു. പെരുന്നാള്‍ നിലാവ് ചീഫ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, മുഹമ്മദ് റഫീഖ്, ഷബീര്‍ അലി, സിയാഉറഹ്മാന്‍, സെയ്തലവി, അശ്കര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഫോട്ടോ. മീഡിയ പഌ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ഗ്രാന്റ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കലിന് ആദ്യ പ്രതി നല്‍കി ജെറ്റ് എയര്‍വേയ്‌സ് ജനറല്‍ മാനേജര്‍ അനില്‍ ശ്രീനിവാസന്‍ നിര്‍വഹിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.