1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2018

സ്വന്തം ലേഖകന്‍: അമേരിക്ക ഇന്ത്യയുമായി ചേര്‍ന്ന് പാകിസ്താനെതിരെ കരുക്കള്‍ നീക്കുന്നു; ആരോപണവുമായി പര്‍വേസ് മുഷറഫ്. വോയ്‌സ് ഓഫ് അമേരിക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് മുശര്‍റഫ് ഇക്കാര്യം പറഞ്ഞത്. ശീതയുദ്ധ കാലം മുതല്‍ അമേരിക്ക ഇന്ത്യയെ സഹായിക്കുന്നത് ഇപ്പോഴും തുടരുന്നുതായും മുഷറഫ് തുറന്നടിച്ചു

‘യു.എസുമായി ചേര്‍ന്നാണ് പാകിസ്താനെതിരെ ഇന്ത്യ നീക്കം നടത്തുന്നത്. അഫ്ഗാനിസ്താനിലും സമാനരീതിയിലാണ് ഇന്ത്യയുടെ ഇടപെടല്‍. ഇക്കാര്യം ഐക്യരാഷ്ട്ര സഭ അന്വേഷിക്കണം. ആവശ്യമുള്ള സമയത്ത് യു.എസ് ഞങ്ങളെ സമീപിച്ചിട്ടുണ്ട്. അല്ലാത്തപ്പോള്‍ തഴയുകയും ചെയ്തു,’ മുഷറഫ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം ഉലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് മുഷറഫിന്റെ ഗുരുതരമായ ആരോപണങ്ങള്‍ വരുന്നതെന്നത് ശ്രദ്ധേയമാണ്. പാക് മുന്‍ ഭരണാധികാരിയുടെ പരാമര്‍ശങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.