1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2015

സ്വന്തം ലേഖകന്‍: സെയ്ഫ് അലിഖാന്റെ ഫാന്റത്തിന് പാക്കിസ്ഥാനില്‍ വിലക്ക്. മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഫാന്റം. നിരോധിത തീവ്രവാദി സംഘടനയായ ജമാഅത്തുദ്ദഅവയുടെ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഹര്‍ജിയിലാണ് നടപടി. തനിക്കും തന്റെ സംഘടനയ്ക്കുമെതിരെ മോശം പ്രചാരണമാണ് സിനിമയിലുള്ളതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്നാണ് ഫാന്റം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യുന്നതു തടഞ്ഞ് ലഹോര്‍ ഹൈക്കോടതി ഉത്തരവിറക്കിയത്. സെയ്ഫ് അലി ഖാന്‍ നായകനായ ചിത്രം പാക്കിസ്ഥാനിലെ തിയറ്ററുകളില്‍ 28നു റിലീസ് ചെയ്യാനിരിക്കെയാണ് നിരോധന ഉത്തരവ്.

ബോളിവുഡ് സിനിമകളുടേതുള്‍പ്പെടെ സിഡികള്‍ പാക്ക് വിപണിയില്‍ സുലഭമായി എത്തുന്ന സാഹചര്യത്തില്‍ നിരോധിക്കപ്പെടുന്ന സിനിമകളുടെ സിഡികള്‍ ഇത്തരത്തില്‍ വിപണിയി!ല്‍ ലഭ്യമാകുന്നതു തടയാന്‍ പാക്ക് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ നടീനടന്മാരുടെ ഡയലോഗുകള്‍ പാക്കിസ്ഥാന്‍കാരുടെ മനസില്‍ വിഷം കലര്‍ത്തുമെന്നും ഹാഫിസ് സയീദ് ഭീകരനാണെന്ന പ്രതീതി ഉണ്ടാക്കുമെന്നുമാണ് സയീദിന്റെ അഭിഭാഷകന്‍ വാദിച്ചത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ മതിയായ തെളിവുകള്‍ കൈമാറിയിട്ടും ലഹോറിലെ പൊലീസ് സംരക്ഷണത്തിലുളള വില്ലയില്‍ സ്വതന്ത്രജീവിതം നയിക്കുകയാണു സയീദിപ്പോള്‍.

ഹുസൈന്‍ സായിദിന്റെ ക്രൈം നോവലായ ‘മുംബൈ അവഞ്ചേഴ്‌സി’നെ ആധാരമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്തതാണു ‘ഫാന്റം’. കത്രിന കയ്ഫാണു നായിക. ഹാരിഫ് സയീദ് എന്നാണു സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.