1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2017

സ്വന്തം ലേഖകന്‍: ‘സൈനികരില്‍ ആരെങ്കിലും മൂന്ന് സ്ത്രീകളെ മാനഭംഗം ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റോളാം,’ പുതിയ വിവാദ പ്രസ്താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടെ. മാനഭംഗത്തെ കുറിച്ച് പറഞ്ഞ തമാശ പറഞ്ഞ ഡുട്ടെര്‍ട്ടെയുടെ വാക്കുകള്‍ ഇത്തവണയും വിവാദമായിട്ടുണ്ട്. സൈനിക കോടതിയുടെ നടപടിക്ക് വിധേയമാകുന്ന സൈനികരെ പോലും സംരക്ഷിക്കുമെന്ന് കാണിക്കാനായിരുന്നു ഡുട്ടെര്‍ട്ടെയുടെ പരാമര്‍ശമെന്നാണ് വിമര്‍ശനം.

തെക്കന്‍ മിന്‍ഡനാവോ ദ്വീപില്‍ പട്ടാള നിയമം പ്രഖ്യാപിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ഭരണം ചോദ്യം ചെയ്യാനും റദ്ദാക്കാനും തനിക്ക് മാത്രമാണ് അധികാരം. സൈന്യത്തിന്റെ ഏത് നടപടിയുടെയും ഉത്തരവാദിത്തം ഏറ്റെടുക്കും. എങ്കിലും അധികാര ദുരുപയോഗം ക്ഷമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങള്‍ അസ്തിച്ചാല്‍, താനും അസ്തമിക്കും. എന്നാല്‍ ഈ പട്ടാള നിയമത്തിനും അതിന്റെ അനന്തരഫലത്തിനും എല്ലാം താന്‍ മാത്രമായിരിക്കും ഉത്തരവാദി. നിങ്ങളുടെ ജോലി നിര്‍വഹിക്കൂ. ബാക്കി ഞാന്‍ നോക്കിക്കോളാം,’ പ്രസിഡന്റ് വ്യക്തമാക്കി.

മിന്‍ഡനാവോയിലെ ഒരു നഗരത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഭീകരര്‍ ജയിലും ആശുപത്രിയും അടക്കമുള്ള കെട്ടിടങ്ങള്‍ പിടിച്ചടക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് റഷ്യന്‍ പര്യടനത്തിലായിരുന്ന ഡുട്ടെര്‍ട്ടെ ഉടന്‍ നാട്ടിലേക്ക് മടങ്ങി പട്ടാള ഭരണം പ്രഖ്യാപിച്ചു. ആവശ്യമെങ്കില്‍ ഒരു വര്‍ഷം വരെ പട്ടാള ഭരണം നീട്ടുമെന്നും ഡുട്ടെര്‍ട്ടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.