1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2020

സ്വന്തം ലേഖകൻ: കൊച്ചിയിൽ നടന്ന രണ്ടാമത് അസൻഡ് നിക്ഷേപക സംഗമത്തിൽ തൊണ്ണൂറ്റി എട്ടായിരം കോടി രൂപയുടെ നിക്ഷേപം ഉറപ്പുവരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 200 കോടിയിലധികം രൂപ നിക്ഷേപിക്കാൻ സന്നദ്ധരായ വ്യവസായികളിൽ നിന്ന് സമ്മതപത്രം മുഖ്യമന്ത്രി നേരിട്ട് ഏറ്റുവാങ്ങി. 200ലധികം പദ്ധതികള്‍ സംഗമത്തിന്‍റെ ഭാഗമായി കരാറായി.

നിക്ഷേപകർക്ക് സർക്കാരിനെ സമീപിക്കാൻ ഇടനിലക്കാരുടെ കാര്യമില്ലെന്ന് സമാപന സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു. അടുത്ത അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ആദ്യ അഞ്ച് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷേപകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

ഉദ്യോഗസ്ഥ തലത്തിൽ നിന്ന് നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ മറികടക്കാൻ വകുപ്പു മേധാവികളുടെയും വ്യവസായ പ്രമുഖരുടെയും പ്രത്യേക യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 200 ലധികം പദ്ധതികളാണ് സംഗമത്തിന്‍റെ ഭാഗമായി കരാർ ആയത്. കേരളം നിക്ഷേപം നടത്താൻ അനുയോജ്യമായ സ്ഥലമാണെന്ന് ബോധ്യപ്പെടുത്താനാണ് സംഗമത്തിലൂടെ സർക്കാർ ശ്രമിച്ചത്. 2 ദിവസം നീണ്ടുനിന്ന ആഗോള സംഗമത്തിൽ 2000ത്തിലത്തികം നിക്ഷേപകരാണ് പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.