1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2018

സ്വന്തം ലേഖകന്‍: നവകേരള നിര്‍മാണത്തിന് നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് ഷാര്‍ജയിലെ ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ചെറുതും വലുതുമായ നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് പ്രവാസികളുടെ സഹായം തേടിയാണ് ഷാര്‍ജയില്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്. പ്രളയശേഷമുള്ള കേരളത്തിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു.

പ്രളയ ദുരന്തം അതിജീവിക്കാന്‍ പ്രവാസികള്‍ നല്‍കിയ പിന്തുണ വലുതാണെന്നും ഇനിയും തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്കൊരുമിച്ചു കേരളത്തിനായി മുന്നോട്ട് പോകാമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.

ഷാര്‍ജ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ പ്രേംചന്ദ്, വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ഷംഷീര്‍ വയലില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍, ലോക കേരള സഭാംഗം കൊച്ചു കൃഷ്ണന്‍, ചലച്ചിത്രതാരം ആശാശരത്, അഡ്വ. വൈ.എ.റഹീം, ബിജു കെ.സോമന്‍, സൈമണ്‍ സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.