1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2018

സ്വന്തം ലേഖകന്‍: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനം ബുധനാഴ്ച മുതല്‍. ശനിയാഴ്ചവരെ അദ്ദേഹം യു.എ.ഇ.യിലുണ്ടാവും. അമേരിക്കയില്‍നിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആദ്യമായി നടത്തുന്ന വിദേശയാത്രയാണിത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

നവകേരളനിര്‍മിതിയെക്കുറിച്ചുള്ള സംസ്ഥാനസര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രവാസികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് പ്രധാനമായും പൊതുപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഈ മൂന്ന് എമിറേറ്റുകളിലും വ്യവസായവാണിജ്യ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ ഗ്രൂപ്പും യു.എ.ഇ.യിലെ ലോക കേരളസഭാ അംഗങ്ങളും പ്രവാസി സംഘടനകളും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ പൊതുസമ്മേളനവും സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.