1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2015

കൊല്ലപ്പെട്ട മുന്‍ അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് ഹാംപ്‌ഷെയറില്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. ലാദന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സലീം ഏവിയേഷന്റെ എംബ്രായര്‍ ഫെനോം 300 ജെറ്റ് വിമാനമാണ് ഹാംപഷെയറില്‍ തകര്‍ന്ന് വീണത്. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ കമ്പനിയാണ് സലീം ഏവിയേഷന്‍.

ഇറ്റലിയിലെ മിലാന്‍ മാല്‍പെന്‍സ വിമാനത്താവളത്തില്‍നിന്നും ഹാംപ്‌ഷെയറിലെ ബ്ലാക്ക്ബുഷ് വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന ജെറ്റ് വിമാനം റണ്‍വെയില്‍നിന്ന് തൈന്നി മാറി തിട്ടയില്‍നിന്ന് താഴെ പോയാണ് അപകടമുണ്ടായത്.

റണ്‍വെയില്‍നിന്ന് നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങിയ ജെറ്റ് വിമാനം സമീപത്തുള്ള കാര്‍ ഓക്ഷന്‍ പാര്‍ക്കിംഗ് സൈറ്റിലേക്ക് ഇടിച്ചു കയറി. അവിടെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് വിമാനം ചെന്ന് വീണത്. ഓക്ഷന്‍ സൈറ്റിലുണ്ടായിരുന്ന 20 ാേളം കാറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്.

അതേസമയം കൊല്ലപ്പെട്ടവര്‍ ബിന്‍ ലാദന്‍ കുടുംബവുമായി എന്തെങ്കിലും ബന്ധമുള്ളവരാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിന് മുന്‍പ് രണ്ട് തവണ ലാദന്‍ കുടുംബത്തിലെ ആളുകള്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബിന്‍ ലാദന്റെ പിതാവും കൊല്ലപ്പെട്ടത് വിമാനാപകടത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.