1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2016

സ്വന്തം ലേഖകന്‍: ഗോവയില്‍ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍, പൈലറ്റുമാരുടെ മനസാന്നിധ്യം വന്‍ അപകടം ഒഴിവാക്കി. കഴിഞ്ഞ ദിവസം ഗോവയിലെ ആകാശ പരിധിയിലാണ് വിമാനങ്ങള്‍ അപകടകരമായ രീതിയില്‍ അടുത്തടുത്തെത്തിയത്. സ്‌പൈസ് ജെറ്റിന്റെയും ഗോവ എയറിന്റെയും വിമാനങ്ങളാണ് ഒരേ പാതയില്‍ നേര്‍ക്കുനേര്‍ എത്തിപ്പെട്ടത്.

സ്‌പൈസ് ജെറ്റ് പൈലറ്റ് സമയോചിതമായി വിമാനം വഴിതിരിച്ചത് ഇരു വിമാനത്തിലും ഉണ്ടായിരുന്നവര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കി. ഇരു വിമാനങ്ങളിലും എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നെന്ന് കമ്പനികള്‍ വെളിപ്പെടുത്തിയില്ല. എങ്കിലും ഗോവ എയറില്‍ 186 ഉം സ്‌പൈസ് ജെറ്റില്‍ 78 ഉം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് സൂചന.

വിമാനങ്ങള്‍ രണ്ടും അപകടകരമായ രീതിയില്‍ ഒരേ പാതയില്‍ എത്തിയതിനെക്കുറിച്ച് കമ്പനികള്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അന്നേ ദിവസം ഗോവ എയറിന്റെ ചില റെഡാറുകള്‍ തകരാറിലായിരുന്നെന്നും ഗോവ എയറിലെ ജീവനക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് തെറ്റായ ദിശയില്‍ വിമാനം തിരിയാന്‍ കാരണമെന്നും സ്‌പൈസ് ജെറ്റ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗോവ എയര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.