1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2018

സ്വന്തം ലേഖകന്‍: വരുന്നു, പ്ലാസ്റ്റിക്കിനെ തിന്നുതീര്‍ക്കുന്ന എന്‍സൈം. ഭാവിയില്‍ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിലേക്കു വഴിതുറക്കുമെന്നു കരുതുന്ന ശ്രദ്ധേയ കണ്ടെത്തലുമായി രംഗത്തെത്തിയത് ബ്രിട്ടനിലെ പോര്‍ട്മൗത്ത് സര്‍വകലാശാലയിലെ ഗവേഷകരും യുഎസ് ഊര്‍ജ വിഭാഗത്തിനു കീഴിലെ നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറിയുമാണ്.

പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് ‘ദഹിപ്പിക്കാന്‍’ കഴിവുള്ള എന്‍സൈം ആണു ഇവര്‍ കൃത്രിമമായി സൃഷ്ടിച്ചിരിക്കുന്നത്.
ജപ്പാനിലെ പാഴ്‌വസ്തു പുനരുല്‍പാദന കേന്ദ്രത്തില്‍ പരിണമിച്ചുണ്ടായ സ്വാഭാവിക എന്‍സൈമിന്റെ ഘടനയെക്കുറിച്ചു പഠിക്കുന്നതിനിടെയാണു യാദൃച്ഛികമായി ഇത്തരമൊരു സാധ്യത തിരിച്ചറിഞ്ഞത്.

വര്‍ഷങ്ങളോളം മാറ്റമില്ലാതെ നിലനില്‍ക്കുന്ന പോളിഎത്തിലീന്‍ ടെറഫ്ത്താലേറ്റിനെ വിഘടിപ്പിക്കുകയാണ് എന്‍സൈം ചെയ്യുന്നത്. നിലവില്‍ ഗവേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.