1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2018

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 1,484 കോടി രൂപ; 2014 മുതലുള്ള കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 1,484 കോടി രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 84 രാജ്യങ്ങളിലാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനുമാണ് ഇത്രയധികം തുക ചെലവായത്. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വികെ സിംഗാണ് കണക്കുകള്‍ അവതരിപ്പിച്ചത്. 1,088.42 കോടി രൂപ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനാണ് ഉപയോഗിച്ചത്. 387.26 കോടി രൂപയാണ് 2014 ജൂണ്‍ 15 മുതല്‍ 2018 ജൂണ്‍ 10 വരെയാണ് ചാറ്റേഡ് വിമാനങ്ങള്‍ക്കായി ഉപയോഗിച്ചത്.

ഹോട്ട്‌ലൈന്‍ സേവനത്തിനായി 9.12 കോടി രൂപയുമാണ് ഉപയോഗിച്ചത്. 2014 മേയ് മുതല്‍ 42 വിദേശ യാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്. വികെ സിംഗ് അവതരിപ്പിച്ച കണക്കുകളില്‍ 2017 മുതല്‍ 2018 വരെയുള്ള ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ക്കായി ചെലവായ തുക എത്രയെന്ന് ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ 20182019 കാലയളവിലുള്ള ചാര്‍ട്ടേഡ് വിമാനങ്ങളുടെ കണക്കുകളും രേഖപ്പെടുത്തിയിട്ടില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.