1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2019

സ്വന്തം ലേഖകന്‍: ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തി. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഭരണത്തില്‍ തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്.

ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി മോദി കൂടിക്കാഴ്ടച നടത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. എസ്.സി.ഒ ഉച്ചകോടിക്ക് ഇന്ത്യ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നതായും എസ്.സി.ഒ മുഴുവന്‍ അംഗത്വം ലഭിച്ചതിന് ശേഷം ഉച്ചകോടിയുടെ വിവിധ പരിപാടികളില്‍ ഇന്ത്യ സജീവമായി പങ്കെടുത്തിരുന്നെന്നും യാത്രയ്ക്ക് മുന്‍പ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ആഗോള സുരക്ഷ, ബഹുമുഖമായ സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കും. ഉച്ചകോടിക്ക് ശേഷം കിര്‍ഗിസ്താന്‍ പ്രസിഡന്റ് ജീന്‍ബെകോവുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ഇന്തോകിര്‍ഗിസ് ബിസിനസ് ഫോറം കിര്‍ഗിസ്താന്‍ പ്രസിഡന്റിനോടൊപ്പം ഉദ്ഘാടനം ചെയ്യും. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള ചര്‍ച്ചകളൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.