1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2015

മൂന്ന് മാസം മുമ്പ് ജയില്‍ ചാടിയ കൊടും കുറ്റവാളിയെ പോലീസ് വെടിവച്ച് കൊന്നു. ഇയാളോടൊപ്പം ജയില്‍ ചാടിയ ആള്‍ക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. റിച്ചാര്‍ഡ് മാറ്റ് എന്ന 49കാരനാണ് കാനഡയ്ക്കടുത്തുളള മലോണ്‍ പട്ടണത്തില്‍ വച്ച് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.

മുപ്പത്തഞ്ചുകാരനായ ഡേവിഡ് സ്വീറ്റിന് വേണ്ടിയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് സ്‌റ്റൈലില്‍ ആണ് ഇവര്‍ ജയില്‍ ചാടിയത്. സ്വന്തം തൊഴിലുടമയെയും മറ്റൊരാളെയും കൊലപ്പെടുത്തിയതിനാണ് റിച്ചാര്‍ഡ് ശിക്ഷിക്കപ്പെട്ടിരുന്നത്.

ജയില്‍ ചാടാന്‍ പ്രതികളെ സഹായിച്ചതിന് രണ്ട് ജയില്‍ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബര്‍ഗറിലും മറ്റുമായി ഇവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് കൊടുത്തത് ഈ ജീവനക്കാരാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മൂന്ന് ആഴ്ച്ചത്തെ ആഴത്തിലുള്ള പരിശോധനകള്‍ക്കും ആന്വേഷണത്തിനുമൊടുവിലാണ് കുറ്റവാളിയെ നേരില്‍ കാണാന്‍ പൊലീസിന് സാധിച്ചത്. ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. കീഴടങ്ങാനും ആയുധങ്ങള്‍ ഉപേക്ഷിക്കാനുമുള്ള പൊലീസ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് നേരെ വെടിവെയ്‌ക്കേണ്ടി വന്നതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.