1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2015

2015ന്റെ ആദ്യ പകുതിയില്‍ ബ്രിട്ടണിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 50 മില്യണ്‍ പൗണ്ടിന്റെ സംഭാവനകള്‍ ലഭിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ കക്ഷികള്‍ക്ക് എല്ലാ കൂടി ഇത്രയും വലിയ തുക സംഭാവനയായി ലഭിച്ചത്.

ഈ വര്‍ഷം ഏപ്രിലിനും ജൂണിനും മധ്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 9,163,385 പൗണ്ട് ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 7,800,618 പൗണ്ട് ലഭിച്ചു. യുകെഐപിക്ക് ലഭിച്ചത് 2,016,582 പൗണ്ടാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കുറവ് സംഭാവന ലഭിച്ചത് ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാണ് 1,391,939 പൗണ്ട്.

ഈ ഫിനാന്‍ഷ്യല്‍ ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ലേബര്‍ പാര്‍ട്ടി കേറിംഗിന്റെ ഏഴ് മില്യണ്‍ കടം തിരികെ നല്‍കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2005ലാണ് കേറിംഗ് പാര്‍ട്ടിക്ക് വലിയ തുക സംഭാവന നല്‍കിയത്. ടോണി ബ്ലെയര്‍ പ്രധാനമന്ത്രിയായിരുന്ന സമയത്തായിരുന്നു ഇത്. ആ സമയത്ത് ഇത് വലിയ വിവാദമാകുകയും പൊലീസ് ടോണി ബ്ലെയറിനെ സംഭാവനകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നിരവധി വ്യക്തികളില്‍നിന്ന് ഉള്‍പ്പെടെ സംഭാവനകള്‍ ലഭിച്ചിട്ടുണ്ട്. വലിയ കമ്പനികളാണ് സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത്. എന്നാല്‍, കണ്‍സര്‍വേറ്റീവ്‌സിന് നിരവധി വ്യക്തികളും സംഭാവന നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.