1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2019

സ്വന്തം ലേഖകന്‍: പൊള്ളാച്ചി പീഡന പരമ്പര; പുറത്തുവരുന്നത് ഞെട്ടിക്കുന്ന സത്യങ്ങള്‍; ഇരയായത് ഇരുന്നൂറോളം കോളേജ് വിദ്യാര്‍ഥിനികള്‍: പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പൊള്ളാച്ചിയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രതിഷേധ പരിപാടികളില്‍ നിരവധി പേര്‍ പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

പൊള്ളാച്ചിയിലെ ഇരുന്നൂറിലധികം കോളേജ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥിനികളെ പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയാണ് ഒരു സംഘം ആളുകള്‍ ചെയ്തിരുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പലരെയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. തമിഴ്‌നാട് സി.ബി.സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും, കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരമാണ് നടക്കുന്നത്.

പൊളളാച്ചിയില്‍ വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പ്പെടെ നിരവധി പേരാണ് തൊരുവിലിറങ്ങി സമരം ചെയ്തത്.
പൊള്ളാച്ചി പീഡനം ഡി.എം.കെ ഉള്‍പ്പെടെഉള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാറിനെതിരെ ആയുധമാക്കി കഴിഞ്ഞു. കനിമൊഴി ഉള്‍പ്പെടെ ഉള്ളവര്‍ കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ പങ്കെടുത്തു. പൊള്ളാച്ചി പീഡനം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആളിക്കത്തുമെന്നാണ് സൂചന. പൊലീസ് വീഴ്ചയാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.