1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2016

കിസാന്‍ തോമസ്: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ തിരുവോണാഘോഷം ‘അത്തം പത്തിന് പൊന്നോണം’ എന്ന പേരില്‍ സെപ്റ്റംബര്‍ 17 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ താലായിലെ കില്‍ലമാന ഹാളില്‍ വച്ച് തനിമയില്‍ ഒരുമയില്‍ പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു.

തിരുവാതിരകളിയോടെ ആരംഭിക്കുന്ന തിരുവോണാഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടുവാന്‍ വിവിധയിനം വിനോദപരമായ കാലാകായിക മത്സരങ്ങളാണ് ഒരുക്കയിരിക്കുന്നത്.

തിരുവോണത്തിന്റെ വരവറിയിച്ചുകൊണ്ട് അത്തം മുതല്‍ തിരുവോണം വരെ കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നാടന്‍ പാട്ടിന്റെ ശീലുകള്‍ക്കൊപ്പം താളത്തില്‍ ചുവട് വച്ച് നടത്തി വന്നുകൊണ്ടിരിക്കുന്ന കോലുകളി , കൈകൊട്ടിക്കളി , വഞ്ചിപ്പാട്ട് കൂടാതെ സ്തീകളുടേയും , പുരുഷന്‍മാരുടേയും വടംവലി ഇതിനെല്ലാമുപരിയായി വിഭവസമ്രദ്ധമായ ഓണസദ്യയും.

തിരുവോണാഘോഷ പരിപാടികളില്‍ ഭാഗഭാക്കാകുവാനും ഭംഗിയാക്കുവാനും എല്ലാ ക്‌നാനായ കുടുംബാഗങ്ങളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

കിസാന്‍തോമസ് : 0876288906

ജിജു ജോര്‍ജ്ജ് : 0860403633

സജിമോന്‍ ചാക്കോ

(087) 643 8245

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.