1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2018

സ്വന്തം ലേഖകന്‍: പുരോഹിതന്‍ ഉള്‍പ്പെട്ട ചിലി ലൈംഗിക പീഡനക്കേസ് കൈകാര്യം ചെയ്തതില്‍ പിഴവ് പറ്റിയതായി മാര്‍പാപ്പ. പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി പോപ് ഫ്രാന്‍സിസ് വ്യക്തമാക്കി. പുരോഹിതനായ ഫെര്‍ണാണ്ടോ കരദിമ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാര്‍പാപ്പയുടെ മാപ്പപേക്ഷ.

ആരോപണത്തെ തുടര്‍ന്ന് ചിലിയന്‍ ചര്‍ച്ചിന്റെയും പോപ്പിന്റെയും യശസ്സിനേറ്റ കോട്ടം പരിഹരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വരുന്ന ആഴ്ചകളില്‍ ചേരുന്ന അടിയന്തരയോഗത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചുകൊണ്ട് ചിലിയിലെ ബിഷപ്പുമാര്‍ക്കയച്ച കത്തിലാണ് പോപ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. യോഗം എപ്പോള്‍, എവിടെവെച്ച് നടക്കുമെന്ന് കത്തില്‍ സൂചനയില്ല. ക്ഷമ ചോദിക്കാനായി ഇരകളെയും പോപ്പ് വിളിച്ചിട്ടുണ്ട്.

അപൂര്‍വമായേ വത്തിക്കാന്‍ ഇത്തരത്തില്‍ അടിയന്തര സന്ദര്‍ശനങ്ങള്‍ക്ക് ഉത്തരവിറക്കാറുള്ളൂ. ബിഷപ് ജുവാന്‍ ബാരോസിന്റെ കേസില്‍ വിധിന്യായത്തില്‍ ചുവടുപിഴച്ചത് സത്യസന്ധവും സന്തുലിതവുമായ വിവരങ്ങളുടെ അഭാവം കാരണമാണെന്ന് പോപ് കുറ്റപ്പെടുത്തി. കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ആര്‍ച് ബിഷപ് ചാള്‍സ് സിസ്ലുന 2300 പേജ് വരുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പോപ് ബിഷപ്പുമാര്‍ക്ക് കത്തയച്ചത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.