1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2015

വധശിക്ഷക്കെതിരെ നിലപാട് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. യാതൊരു വിധത്തിലും ന്യായീകരിക്കാനാവുന്നതല്ല വധശിക്ഷയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വധശിക്ഷയ്‌ക്കെതിരായുള്ള രാജ്യാന്തര കമ്മിഷന് അയച്ച കത്തില്‍ വ്യക്തമാക്കി. കമ്മിഷന്‍ അംഗങ്ങള്‍ കഴിഞ്ഞദിവസം വത്തിക്കാനില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വധശിക്ഷയ്ക്ക് ന്യായീകരണമായി പറയുന്ന സ്വയരക്ഷയ്ക്ക് എന്ന തത്വം മതിയായ ന്യായീകരണമല്ല. കഴിഞ്ഞ് പോയ ഏതോ തെറ്റിന്റെ പേരിലാണ് വധശിക്ഷ നല്‍കുന്നത്. ആധുനിക ജയിലുകള്‍ വധശിക്ഷയുടെ ആവശ്യം ഇല്ലെന്നും മാര്‍പാപ കത്തില്‍ ചൂണ്ടികാണിക്കുന്നു. ഇരകള്‍ക്ക് നീതി നല്‍കുന്ന ശിക്ഷാ രീതിയായി വധശിക്ഷയെ പരിഗണിക്കാനാവില്ല. പ്രതികാര മനോഭാവത്തെ ഊട്ടിവളര്‍ത്തുകയാണ് ചെയ്യുന്നത്. ഏതു വിധം വധശിക്ഷ നടപ്പാക്കണമെന്നുവരെ ചിലര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കൊല്ലാന്‍ ശരിയായ വഴിയുണ്ടെന്നു വിചാരിച്ചാണിത്. എന്നാല്‍ ഒരാളെ കൊല്ലാന്‍ മാനുഷികമായ ഒരു വഴിയുമില്ലെന്നും പോപ് നിലപാട് വിശദീകരിക്കുന്നു.

നേരത്തെ ജീവപര്യന്തം തടവിനെയും മാര്‍പാപ്പ എതിര്‍ത്തിരുന്നു. അന്യായമായ ശിക്ഷയെന്നു വിമര്‍ശിക്കുകയും ചെയ്തു. പരോക്ഷമായ വധശിക്ഷയാണ് ജീവപര്യന്തമെന്നും സ്വാതന്ത്ര്യത്തെ മാത്രമല്ല പ്രതീക്ഷകളെയും അതു കവര്‍ന്നെടുക്കുന്നെന്നുമായിരുന്നു പാപ്പയുടെ പ്രസ്താവന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.