1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

സ്വന്തം ലേഖകന്‍: ‘അത് കൊലയാളിയെ വാടകയ്‌ക്കെടുക്കുന്നതു പോലെ,’ ഗര്‍ഭച്ഛിദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മാര്‍പാപ്പ. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് പരാമര്‍ശം. തന്റെ ജന്മരാജ്യമായ അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ പാസാക്കിയതിനെ മാര്‍പാപ്പ എതിര്‍ത്തിരുന്നു.

‘ഗര്‍ഭച്ഛിദ്രം നടത്തുകയെന്നാല്‍ ഒരാളെ ഒഴിവാക്കുകയെന്നാണ്. ഒരാളെ ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തുന്നതുപോലെ. ഇത് നീതിയാണോ? മനുഷ്യജീവനെ വിലകുറച്ച് കാണുകയാണവിടെ,’ മാര്‍പാപ്പ പറഞ്ഞു. ഗര്‍ഭച്ഛിദ്രവും യുദ്ധവും ചൂഷണവുമൊക്കെ ആര്‍ക്കും ഗുണമില്ലാത്ത സംസ്‌കാരങ്ങളാണ്. നിഷ്‌കളങ്ക ജീവനെ അടിച്ചമര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി എങ്ങനെയാണ് ചികിത്സയും മനുഷ്യത്വപരവുമാകുന്നത്.

ഭിന്നശേഷിക്കാരായി ജനിക്കുന്ന കുഞ്ഞുങ്ങളും മറ്റെല്ലാവരെയും പോലെത്തന്നെ ഭൂമിക്ക് ആവശ്യമുള്ളവരാണ്. വൃദ്ധര്‍ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളതുപോലെയും ജീവിതത്തിന്റെ ഇരുവശവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ദരിദ്രരെപ്പോലെയും തന്നെയാണ് ഭിന്നശേഷിക്കാരായ കുട്ടികളെന്നും മാതാപിതാക്കളോടുള്ള ഉപദേശമായി മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.