1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2018

സ്വന്തം ലേഖകന്‍: ചരിത്രം കുറിക്കാന്‍ മാര്‍പാപ്പ യുഎഇയിലേക്ക്; ഗള്‍ഫ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പ; സന്ദര്‍ശനം ഫെബ്രുവരിയില്‍. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാണു സന്ദര്‍ശനം. അവിടെ ഒരു അന്താരാഷ്ട്ര മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കും. അബുദാബി കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ രണ്ടുവര്‍ഷം മുന്പ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പാപ്പയെ യുഎഇയിലേക്കു ക്ഷണിച്ചിരുന്നു.

യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിന്‍ സയിദ് ജൂണില്‍ വത്തിക്കാനിലെത്തി വീണ്ടും ക്ഷണം നല്‍കിയിരുന്നു. ഇതാദ്യമാണ് ഒരു മാര്‍പാപ്പ ഗള്‍ഫിലെ ത്തുന്നത്. സന്ദര്‍ശനം വത്തിക്കാന്‍ സ്ഥിരീകരിച്ച ഉടന്‍ ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അതിനെ സ്വാഗതം ചെയ്തു ട്വിറ്ററില്‍ സന്ദേശമിട്ടു. യുഎഇവത്തിക്കാന്‍ ബന്ധങ്ങള്‍ ദൃഢപ്പെടുത്താനും പരസ്പര ധാരണ വര്‍ധിപ്പിക്കാനും മതാന്തര സംവാദം വളര്‍ത്താനും ലോകസമാധാനത്തിനു കൂട്ടായി പരിശ്രമിക്കാനും സന്ദര്‍ശനം സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സമാധാനം, സഹിഷ്ണുത, സാഹോദര്യം എന്നിവയുടെ പ്രതീകമാണു ഫ്രാന്‍സിസ് മാര്‍പാപ്പ എന്നു ഷെയ്ക് മുഹമ്മദ് ബിന്‍ സയിദ് പറഞ്ഞു. മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ സന്ദര്‍ശനത്തെ അതീവ താത്പര്യത്തോടെ കാത്തിരിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. 2007 മുതല്‍ വത്തിക്കാനും യുഎഇയും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്. ഏഴ് എമിറേറ്റുകള്‍ ചേര്‍ന്ന യുഎഇയിലെ തദ്ദേശ ജനതയില്‍ 13 ശതമാനം ക്രൈസ്തവരാണ്. കൂടാതെ രാജ്യത്തെ പ്രവാസി സമൂഹത്തിലും നിരവധി ക്രൈസ്തവരുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.