1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2019

സ്വന്തം ലേഖകന്‍: ലോകം വിരല്‍ത്തുമ്പിലിട്ട് കറക്കി മാര്‍പാപ്പ! സമൂഹ മാധ്യമങ്ങളില്‍ ഫോട്ടോഷോപ്പ് പ്രളയത്തിന് കാരണമായത് ഈ വീഡിയോ. ചൂണ്ടുവിരല്‍ത്തുമ്പില്‍ ഫുട്‌ബോള്‍ കറക്കി സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഴ്ചയിലൊരിക്കല്‍ നടക്കാറുള്ള മാര്‍പാപ്പയുടെ പൊതുജനസമ്പര്‍ക്ക പരിപാടിക്കിടെയായിരുന്നു കൗതുകകരമായ സംഭവം.

ശനിയാഴ്ച പരിപാടിക്കിടെ ക്യൂബയില്‍ നിന്നുള്ള കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു കലാകാരന്‍ വിരല്‍ത്തുമ്പില്‍ കറക്കിയ പന്തുമായി മാര്‍പാപ്പയ്ക്ക് സമീപത്തെത്തി. മൂന്നു സെക്കന്റോളം പന്ത് കറക്കി മാര്‍പാപ്പയുടെ വിരല്‍ത്തുമ്പില്‍ വെച്ചു കൊടുത്തു. മാര്‍പാപ്പ അത് ആസ്വദിക്കുകയും ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ചിത്രങ്ങള്‍ റെഡിറ്റില്‍ എത്തിയതോടെ മാര്‍പാപ്പയുടെ ഫുട്‌ബോളിനൊപ്പമുള്ള ചിത്രത്തിന് പുതിയ മാനം ലഭിച്ചു. വിരല്‍ത്തുമ്പില്‍ വിവിധ വസ്തുക്കള്‍ കറക്കുന്ന മാര്‍പാപ്പയുടെ ഫോട്ടോഷോപ്പ് ചിത്രങ്ങളുടെ പ്രളയമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.