1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2017

സ്വന്തം ലേഖകന്‍: പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍പാപ്പ ഈജിപ്തില്‍, മുസ്ലീം ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈജിപ്തിലെത്തിയത്. രാജ്യത്തെ മുസ്ലീം ക്രൈസ്തവ ബന്ധം ഊഷ്മളമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം. 17 വര്‍ഷത്തിനു ശേഷമാണ് ഒരു മാര്‍പാപ്പ ഈജിപ്തില്‍ സന്ദര്‍ശനത്തിന് എത്തുന്നത്.

ക്രൈസ്തവ ദേവാലയത്തിലുണ്ടായ ബോംബാക്രമണത്തില്‍ 45 പേരുടെ ജീവന്‍ നഷടമായതിനു പിന്നാലെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. ചര്‍ച്ചകളിലൂടെയും സമവയത്തിലൂടെയും തീവ്രവാദത്തെ അകറ്റാന്‍ ആഹ്വാനം ചെയ്ത മാര്‍പാപ്പ മുസ്ലിം, ക്രിസ്ത്യന്‍ ഐക്യത്തിനും അനുരഞ്ജനത്തിനുമായി പരിശ്രമിക്കാന്‍ ഈജിപ്തിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കെയ്‌റോയില്‍ മാര്‍പാപ്പയെ കാണാന്‍ തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്‍പാപ്പയുടെ ആഹ്വാനം.

എല്ലാവരെയും സ്‌നേഹിക്കാനാണ് യഥാര്‍ഥ വിശ്വാസം പഠിപ്പിക്കുന്നത്. മറ്റുള്ളവരെ ശത്രുക്കളായി കാണാനല്ല, സഹോദരങ്ങളായി കണാനാണ് മതങ്ങള്‍ പഠിപ്പിക്കുന്നതെന്നും വിശ്വാസികളോടായി മാര്‍പാപ്പ പറഞ്ഞു. ഈ മാസം ആദ്യവും ഡിസംബറിലുമായി ഈജിപ്തിലെ മൂന്ന് ആരാധനാലയങ്ങള്‍ക്കു നേരേ നടന്ന ഐ.എസ്. ബോംബാക്രമണങ്ങളില്‍ നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയുള്ള മാര്‍പാപ്പയുടെ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിന് പ്രാധാന്യം ഏറെയാണെന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.