1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2016

സ്വന്തം ലേഖകന്‍: ‘ലോകം യുദ്ധത്തില്‍, എന്നാല്‍ ഈ യുദ്ധങ്ങള്‍ മതങ്ങളുടേതല്ല,’ യൂറോപ്പിലെ സ്‌ഫോടനങ്ങളെ അപലപിച്ച് മാര്‍പാപ്പ. ലോകം യുദ്ധത്തിലാണെന്നും, മതങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല അതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. പോളണ്ടിലേക്കുള്ള യാത്രക്കിടെയാണ് പാപ്പ ഈ അഭിപ്രായപ്രകടനം നടത്തിയത്.

ഫ്രാന്‍സില്‍ പള്ളി ആക്രമിച്ച് പുരോഹിതനെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘യുദ്ധമാണിത്. അത് സമ്മതിക്കാന്‍ ഭയക്കേണ്ട കാര്യമില്ല. യുദ്ധമന്നൊല്‍ താല്‍പ്പര്യങ്ങളുടെ യുദ്ധമാണ്. സമ്പത്തിനും വിഭവങ്ങള്‍ക്കും വേണ്ടിയുള്ള യുദ്ധം. മതങ്ങളുടെ യുദ്ധത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. മതങ്ങള്‍ക്ക് യുദ്ധം ആവശ്യമില്ല. മറ്റുള്ളവര്‍ക്കാണ് യുദ്ധം ആവശ്യം’– മാര്‍പാപ്പ വിശദീകരിച്ചു.

മധ്യ–കിഴക്കന്‍ യൂറോപ്പിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആദ്യ സന്ദര്‍ശനമാണിത്. പോളണ്ടിലെ ക്രാക്കോവില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ സംബന്ധിക്കുന്നതിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടില്‍ എത്തിയത്. പോളിഷ് പ്രസിഡന്റ് ആന്ദ്രേ ദൂദ അടക്കമുള്ള നേതാക്കളും പോളണ്ടിലെ കത്തോലിക്കാ സഭാ നേതൃത്വവും ഒത്തുചേര്‍ന്നു മാര്‍പ്പാപ്പയെ സ്വീകരിച്ചു.

ഇന്നലെ രാഷ്ട്ര നേതാക്കളുമായി ഔദ്യോഗിക സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ ഇന്നു മുതല്‍ നാലു ദിവസങ്ങളിലായി നാലു തവണ യുവജനങ്ങളെ അഭിസംബോധന ചെയ്യും. യുവജന സംഗമത്തിന്റെ പ്രത്യേക ശ്രദ്ധാകേന്ദ്രങ്ങളായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെയും വിശുദ്ധ ഫൗസ്റ്റിനയുടെയും തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന മാര്‍പാപ്പ പോളണ്ടിലെ നാസി തടങ്കല്‍പാളയവും സന്ദര്‍ശിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.