1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2016

സ്വന്തം ലേഖകന്‍: റോമന്‍ കത്തോലിക്ക സഭക്കും റഷ്യന്‍ സഭക്കും ഇടയിലുള്ള മഞ്ഞുരുകുന്നു, ചരിത്രമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച. റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭാ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.

ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാന താവളത്തില്‍വെച്ചാണ് കൂടിക്കാഴ്ച നടക്കുക. പാത്രിയാര്‍ക്കീസ് കിറില്‍ വ്യാഴാഴ്ചതന്നെ ക്യൂബയില്‍ എത്തിയിരുന്നു. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.

ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ വിഭാഗമാണ് റഷ്യന്‍ സഭ. ആധുനിക യൂറോപ്പിന്റെയും മധ്യേഷ്യയുടെയും രൂപീകരണത്തിന് വഴിവെച്ചത് ക്രിസ്ത്യന്‍ ലോകത്തെ ഏറ്റവും വലിയ രണ്ടു സഭകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളായിരുന്നു. ഇരു സഭകളും തമ്മില്‍ സമവായത്തിന്റെ പാത സ്വീകരിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ വളരെ കാലങ്ങളായി സജീവമാണെങ്കിലും മധ്യേഷ്യയിലെ സാഹചര്യങ്ങളാണ് ഇരുകൂട്ടരെയും അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

കൂടിക്കാഴ്ചക്കുശേഷം ഇരു സഭാ അധ്യക്ഷന്മാരും ചേര്‍ന്ന് ഇറാഖിലും സിറിയയിലും വിശ്വാസികള്‍ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കും. സിറിയയില്‍ റഷ്യയുടെ സൈനിക നടപടികള്‍ക്ക് റഷ്യന്‍ സഭയുടെ ഉറച്ച പിന്തുണയുണ്ട്. റഷ്യയുടെ ക്രീമിയയിലെ നടപടികള്‍ക്കും സഭയുടെ പിന്തണയുണ്ടായിരുന്നു.

റഷ്യയുമായും പ്രസിഡന്റ് പുടിനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ സഭാ മേധാവിയും തമ്മിലുള്ള കൂടിക്കാഴ്ചക്കു പിന്നില്‍ പുടിനാണെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.