1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2016

സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ അപകടകാരികളല്ലെന്ന് യൂറോപ്പിനോട് മാര്‍പാപ്പ. എന്നാല്‍, അവര്‍ അപകടത്തിലാണെന്നും വത്തിക്കാനിലത്തെിയ നൂറു കണക്കിന് അഭയാര്‍ഥിക്കുട്ടികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മാര്‍പാപ്പയെ കണാനത്തെിയവരുടെ കൂട്ടത്തില്‍ ഉറ്റവര്‍ കടലില്‍ മുങ്ങിമരിച്ച നൈജീരിയന്‍ ബാലന്‍ ഒസയാന്ദുമുണ്ടായിരുന്നു.

ഒസയാന്‍ന്ദിനെ ആലിംഗനം ചെയ്താണ് മാര്‍പാപ്പ സ്വീകരിച്ചത്. ഇപ്പോള്‍ ഒരു ഇറ്റാലിയന്‍ കുടുംബമാണ് ഒയസാന്ദിനെ സംരക്ഷിക്കുന്നത്. തെക്കന്‍ ഇറ്റലിയില്‍നിന്ന് പ്രത്യേക ട്രെയിന്‍ വഴിയാണ് ഇവരെ വത്തിക്കാനിലത്തെിച്ചത്. സംഭാഷണത്തിനിടെ സ്‌പെയിനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകന്‍ നല്‍കിയ ഓറഞ്ചു നിറത്തിലുള്ള ലൈഫ് ജാക്കറ്റും മാര്‍പാപ്പ ഉയര്‍ത്തിക്കാട്ടി.

മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞപ്പോള്‍ മാര്‍പാപ്പയുടെ കണ്ണു നിറയുകയും ചെയ്തു. അവളുടേതായിരുന്നു ആ ലൈഫ്ജാക്കറ്റ്. എന്താണ് അവളുടെ പേരെന്ന് തനിക്കറിയില്ല. അവളിപ്പോള്‍ സ്വര്‍ഗത്തിലിരുന്നു നമ്മെ നോക്കുന്നുണ്ടാകും. കുറച്ചുനേരം കണ്ണടിച്ചിരുന്ന് അവളെ കുറിച്ച് ചിന്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.